ചൂട് അസഹനീയം; പകല്‍ സമയത്തെ ജോലികള്‍ നിര്‍ത്തിവെക്കുന്നു

ഓയൂര്‍: കിഴക്കന്‍ മേഖലയില്‍ ചൂട് അസ്സഹനീയമായതോടെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പകല്‍ സമയത്തെ പണി നിര്‍ത്തിവെച്ചു. പ്രവൃത്തികളില്‍ ഏര്‍പ്പെട്ട പലര്‍ക്കും ദേഹത്ത് ചൊറിച്ചില്‍വന്ന് പൊട്ടി നീറ്റല്‍ അനുഭവപ്പെടുന്നു. പ്രദേശത്ത് കശുവണ്ടി ഫാക്ടറികള്‍ നിരവധിയുണ്ടെങ്കിലും പലതും അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരുമാനം നിലച്ച പല കുടുംബങ്ങളിലേയും സ്ത്രീകള്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ചുമട്ടുതൊഴിലാളിയായും മറ്റും ജോലി ചെയ്തുവരുകയാണ്. ജോലികള്‍ നിര്‍ത്തിവെക്കേണ്ടിവരുന്നത് വരുമാനത്തെയും ബാധിക്കുകയാണ്. കിഴക്കന്‍ മേഖലയില്‍ നിരവധി പേര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ സൂര്യാതപം ഏറ്റിട്ടുണ്ട്. എന്നാല്‍, പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയിലെ കര്‍ഷകരും വേനല്‍ രൂക്ഷമായതോടെ ബുദ്ധിമുട്ടിലാണ്. പച്ചക്കറി, വാഴ, നെല്ല് കൃഷി ചെയ്യുന്ന കര്‍ഷകര്‍ ദിവസവും വെള്ളം പാടത്ത് തളിക്കേണ്ടിവരുന്നു. കൃഷിയിടങ്ങളിലായതിനാല്‍ ചൂടിനെ അതിജീവിക്കാന്‍ സാധിക്കുന്നില്ളെന്നാണ് കര്‍ഷകരും പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.