ഓയൂര്‍: വേനല്‍ രൂക്ഷമായി ജലസ്രോതസ്സുകള്‍ വറ്റിവരളുന്നതിനിടെ ഓടനാവട്ടം ചെന്നാപ്പാറയില്‍ വയല്‍ നികത്തില്‍ തകൃതി. രാത്രി 11നു ശേഷമാണ് ടിപ്പറുകളില്‍ മണ്ണടിച്ച് ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ നികത്തുന്നത്. പൂയപ്പള്ളി പൊലീസ്, റവന്യു അധികൃതര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ വിവരം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മേഖലയില്‍ നിരവധി കര്‍ഷകരാണുള്ളത്. വയല്‍ നികത്തിയതോടെ നീര്‍ച്ചാലിലൂടെയും മറ്റും സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തുന്ന ജലം ഇല്ലാതായി. ഓടനാവട്ടം റെഡിവളവിലെ കുന്നിടിക്കല്‍ നടക്കുന്നിടത്തുനിന്നുള്ള മണ്ണ് ഉപയോഗിച്ചാണ് ചെന്നാപ്പാറയിലെ ഏക്കറോളം വരുന്ന വയലുകള്‍ നികത്തുന്നത്. കുന്നിടിക്കലിനിടെ നാട്ടുകാര്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നാല് എക്സ്കവേറ്ററും നൂറോളം ടിപ്പര്‍ ലോറികളും ഉപയോഗിച്ചാണ് ഇവിടെ മണ്ണെടുത്തുകൊണ്ടിരിക്കുന്നത്. ഒരാഴ്ചയായി തുടരുന്ന വയല്‍ നികത്തിലിനെതിരെ പഞ്ചായത്തും റവന്യൂ അധികൃതരും മൗനാനുവാദം നല്‍കിയെന്നാണ് നാട്ടുകാര്‍ പറയുന്നു. വയല്‍ നികത്തല്‍ തുടര്‍ന്നാല്‍ സമീപത്തെ കര്‍ഷകരുടെ കൃഷി പൂര്‍ണമായും നശിക്കും. മേഖലയില്‍ 250ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടത്തെ പൊതുകിണറുകളും മറ്റു ജലസ്രോതസ്സുകളും വറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.