മുട്ടറ മണികണ്ഠേശ്വരത്തെ സബ്കനാലില്‍ വെള്ളം നിലച്ചു

ഓയൂര്‍: മുട്ടറ മണികണ്ഠേശ്വരം ഭാഗത്തെ സബ്കനാലിലെ വെള്ളം നിലച്ചതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. ഈ മേഖലയില്‍ 450ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ കനാലില്‍ വെള്ളം വന്നുകൊണ്ടിരുന്നു. വേനല്‍ രൂക്ഷമായ സമയത്ത് ജലം കിട്ടാതായതോടെ പ്രദേശവാസികള്‍ കിലോമീറ്റര്‍ അകലെയുള്ള തോടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. തോടുകളില്‍ മാലിന്യമായതോടെ ഇവര്‍ക്ക് കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും കഴിയുന്നില്ളെന്ന് പരാതിയുണ്ട്. കൊട്ടാരക്കരനിന്ന് വരുന്ന സബ്കനാലിലെ ചോര്‍ച്ച മൂലമാണ് വെള്ളം ഇവിടെ എത്താത്തതെന്നാണ് അധികൃതരുടെ വാദം. മുട്ടറയിലെ കുഴല്‍കിണറുകളും പൊതുകിണറുകളും നോക്കുകുത്തിയായിരിക്കുകയാണ്. പ്രദേശത്തെ ചിറകള്‍ നവീകരിച്ചിട്ടില്ല. ജലസംഭരണികളില്‍ ചിലതില്‍ വെള്ളമുണ്ടെങ്കിലും പൈപ്പുകളുടെ നീളം കുറവായതിനാല്‍ ഉയര്‍ന്നപ്രദേശമടക്കമുള്ളിടത്ത് ജലം ലഭിക്കുന്നില്ളെന്ന് പരാതിയുണ്ട്. ഈ മേഖലയിലെ കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. ഇതുവരെ പാടത്ത് ലഭിച്ചുകൊണ്ടിരുന്ന ജലം നിലച്ചതിനാല്‍ വാഴ, മരച്ചീനി തുടങ്ങിയ വിളകള്‍ കരിയാന്‍ തുടങ്ങിയിട്ടുണ്ട്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വെള്ളമത്തെിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.