യുവതിയെ കാണ്‍മാനില്ളെന്ന് പരാതി

കുളത്തൂപ്പുഴ: മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് അയല്‍വാസികള്‍ അന്വേഷിച്ചത്തെിയതിനെ തുടര്‍ന്ന് വീട്ടമ്മയെ കാണാതായെന്ന് കാട്ടി ഭര്‍ത്താവ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മൂന്നുസെന്‍റ് കോളനി പുഷ്പവിലാസത്തില്‍ ഗീതയെയാണ് (29) ശനിയാഴ്ച മുതല്‍ കാണാതായതായി ഭര്‍ത്താവ് ഉണ്ണി പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം കല്ലടയാറ്റില്‍ കുളിക്കാന്‍ പോയിരുന്ന ഗീതയെ അന്വേഷിച്ച് ഇവര്‍ മുമ്പ് താമസിച്ചിരുന്ന പാറശ്ശാലയില്‍നിന്ന് മൂന്നു സ്ത്രീകള്‍ കല്ലുവെട്ടാംകുഴിയില്‍ എത്തിയിരുന്നു. ഈ വിവരം അയല്‍വാസി മുഖേന കുളിക്കടവില്‍ അറിയുകയും ചെയ്തു. തുടര്‍ന്ന് കുളിക്കടവില്‍നിന്ന് ഭര്‍ത്താവ് ഉണ്ണിയും മക്കളും നേരത്തേ വീട്ടിലേക്ക് മടങ്ങി. ഏറെനേരം കഴിഞ്ഞും ഗീത മടങ്ങിയത്തൊത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊത്തതിനെ തുടര്‍ന്ന് വൈകീട്ടോടെ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.