ചവറ: ‘കൊടുംചൂടിനെ പ്രതിരോധിക്കാന്‍ ഞായറാഴ്ച നമുക്ക് ഒരു വൃക്ഷത്തൈ നട്ടാലോ? ഈ തൈ നടുന്ന ചിത്രമാകട്ടെ അടുത്ത ദിവസത്തെ നമ്മുടെ പ്രൊഫൈല്‍ പിക്ചര്‍’ ചാമ്പക്കടവ് യൂനിറ്റി മുകേഷ് സ്മാരക വായനശാലയുടെ ഈ സന്ദേശമാണ് ഫേസ്ബുക്കിലും വാട്സ്ആപ്പിലും ശ്രദ്ധേയമാകുന്നത്. വായനശാലയുടെ ഈ നൂതന ആശയത്തിന് സോഷ്യല്‍ മീഡിയകളില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇടപ്പള്ളിക്കോട്ട വില്‍മേറ്റ് സ്റ്റഡി സെന്‍ററിന്‍െറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നൂറിലധികം വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഷിബുബേബി ജോണ്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്‍റ് അരുണ്‍ ചാമ്പക്കടവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഹസീന, സ്റ്റഡി സെന്‍റര്‍ അധ്യാപകന്‍ മുസ്തഫ മുളമൂട്ടില്‍, കൂടാതെ നൂറിലധികം വരുന്ന വിദ്യാര്‍ഥികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ വൃക്ഷത്തൈ നടുന്ന ഫോട്ടോ പ്രൊഫൈല്‍പിക്ചര്‍ ആക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ജെ. ജയശങ്കര്‍, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. മഞ്ചുക്കുട്ടന്‍, കെ.പി.വൈ.എം ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. സി.പി. സുധീഷ് കുമാര്‍, ബ്ളോക് പഞ്ചായത്തംഗം ആര്‍. അരുണ്‍ രാജ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഈ പദ്ധതി ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല, എല്ലാ ഞായറാഴ്ചകളിലും ഒരു വൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണെന്ന് മനസ്സിലാക്കി ഈ പദ്ധതിയില്‍ തുടര്‍ ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് വായനശാല ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.