വില്ളേജ് ഓഫിസുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കണം

കൊല്ലം: വില്ളേജ് ഓഫിസുകളില്‍ വിവിധ ആവശ്യങ്ങളുമായത്തെുന്നവര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. ആശ്രാമം ഗെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്. ഭൗതിക സൗകര്യങ്ങളില്ലാത്തതാണ് മിക്ക വില്ളേജ് ഓഫിസുകളെന്നും ഉടനടി പരിഹാരം കാണണമെന്നും കമീഷന്‍ നിര്‍ദേശം നല്‍കി. ഉമ്മന്നൂര്‍ സ്വദേശി മാത്യു ജോര്‍ജിന്‍െറ പരാതി പരിഗണിക്കവെയാണ് ഉത്തരവ്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിച്ച മകന് മൂന്ന് മണിക്കൂര്‍ ചികിത്സ നല്‍കിയതിന് 11,140 രൂപ ഈടാക്കിയെന്ന പരാതിയില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി. പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്‍റ് യഥാസമയം നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തതില്‍ കമീഷന്‍ അതൃപ്തി രേഖപ്പെടുത്തി. മാവേലി സ്റ്റോറിലെ ദിവസവേതന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് സപൈ്ളകോ എം.ഡിയോട് കമീഷന്‍ നിര്‍ദേശം നല്‍കി. പുതിയ അഞ്ച് പരാതികളടക്കം 74 കേസുകള്‍ പരിഗണിച്ചു. 16 എണ്ണം തീര്‍പ്പായി. അടുത്ത സിറ്റിങ് 31ന് കൊട്ടാരക്കരയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.