ടാങ്ക് സ്ഥാപിച്ചിട്ടും മേക്കുളത്തുകാര്‍ക്ക് കുടിവെള്ളമില്ല

വര്‍ക്കല: വേനലിന്‍െറ ആരംഭത്തില്‍തന്നെ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശമാണ് ഇടവ ഗ്രാമപഞ്ചായത്തിലെ മേക്കുളം. ആശ്രയിക്കാവുന്ന കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരണ്ടതോടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുവെള്ളം മാത്രമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. എന്നാല്‍, അതാകട്ടെ അധികൃതര്‍ക്ക് തോന്നുന്നപോലെയാണ് വിതരണം. ഇടവയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയ്ക്കാണ് വെണ്‍കുളത്ത് ഉയരത്തില്‍ ടാങ്ക് സ്ഥാപിച്ചത്. 3.7 ലക്ഷം ലിറ്ററാണ് സംഭരണശേഷി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇപ്പോഴും ടാങ്കില്‍ വെള്ളം നിറച്ച് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, ടാങ്കിന് കിഴക്കുവശത്ത് 100 മീറ്റര്‍ മാത്രം ദൂരത്തിലുള്ള താഴ്ന്ന പ്രദേശത്തുമാത്രം വെള്ളമത്തെുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. ടാങ്കിലത്തെുന്ന വെള്ളത്തിന്‍െറ അളവില്‍ കുറവില്ളെന്നും പൈപ്പ് ലൈനില്‍ തടസ്സങ്ങളില്ളെന്നും ജലഅതോറിറ്റി എന്‍ജിനീയര്‍മാര്‍ പറയുന്നു. ടാങ്ക് സ്ഥാപിച്ച സമയത്ത് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തും സമൃദ്ധമായി ജലമത്തെിക്കാനായിരുന്നു. ഇക്കാര്യം ഉറപ്പുവരുത്തിയതിനുശേഷമാണ് അന്ന് പദ്ധതി കമീഷന്‍ ചെയ്തത്. അതേസമയം തകരാറില്ളെങ്കില്‍ പിന്നെ മേക്കുളത്തുമാത്രം വെള്ളമത്തൊതിരിക്കുന്നത് നിഗൂഢമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.