അടച്ചുപൂട്ടിയ പഴയ പൊലീസ് സ്റ്റേഷന്‍ നശിക്കുന്നു

അഞ്ചല്‍: പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനത്തെുടര്‍ന്ന് അടച്ചുപൂട്ടിയ അഞ്ചലിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ച്ചയില്‍. 2015 ജനുവരിയിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതത്തേുടര്‍ന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങള്‍ അടച്ചുപൂട്ടുകയും വളപ്പിലേക്ക് പ്രവേശം നിഷേധിച്ച് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മതിലിന് വെളിയിലൂടെ ഖര-ദ്രവ മാലിന്യം കൊണ്ടിടല്‍ തുടങ്ങി. രാപകല്‍ ഭേദമെന്യേയാണ് ഇവിടെ മാലിന്യം കൊണ്ടിടുന്നത്. ഇവ കുന്നുകൂടി ചീഞ്ഞുനാറുകയാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി ഇവിടം മാറി. പൂട്ടിയിട്ട ഗേറ്റ് തകര്‍ന്നതിനാല്‍ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായും ഇവിടം മാറിയിരിക്കുന്നു. സംരക്ഷണമില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിച്ച് നശിക്കുകയാണ്. ഭിത്തികള്‍ വീണ്ടുകീറിയും ജനലും കട്ടിളകളും ദ്രവിച്ചും ചില്ലുകള്‍ തകര്‍ന്നും കിടക്കുകയാണ്. ഏതാനും ദിവസംമുമ്പ് ചവറുകൂനയില്‍ തീപിടിത്തമുണ്ടായി. സംഭവസമയം ചന്തമുക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരത്തെിയാണ് തീയണച്ച് വന്‍ അപകടം ഒഴിവാക്കിയത്. ഗവ. ആയുര്‍വേദ ആശുപത്രി, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, എക്സൈസ് റെയ്ഞ്ച് ഓഫിസ്, സബ്ട്രഷറി, സപൈ്ളകോ ഒൗട്ട്ലെറ്റ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോഴും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വാടകയിനത്തില്‍ നല്ളൊരു തുക പ്രതിമാസം സര്‍ക്കാറിന് നഷ്ടം വരുന്നുണ്ട്. അല്ലറചില്ലറ അറ്റകുറ്റപ്പണി നടത്തിയെടുത്താല്‍ നിലവിലുള്ള രണ്ട് കെട്ടിടങ്ങളിലായി രണ്ടോ മൂന്നോ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.