പൊലീസ് കോമ്പിങ് തുടങ്ങി; പിടികിട്ടാപ്പുള്ളിയടക്കം 73 പേര്‍ പിടിയില്‍

കൊല്ലം: നഗരപ്രദേശങ്ങളില്‍ പൊലീസ് നടത്തിയ കോമ്പിങ്ങില്‍ പിടികിട്ടാപ്പുള്ളിയടക്കം നിരവധി കേസുകളില്‍ പ്രതികളായ 73 പേരെ പിടികൂടി. നിയമലംഘനം നടത്തിയ 253 പേരെ അറസ്റ്റ് ചെയ്യുകയും 236 കേസെടുക്കുകയും ചെയ്തു. റോഡപകടങ്ങള്‍ കുറക്കുക, അക്രമികളെയും മോഷ്ടാക്കളെയും പിടികൂടുക എന്ന ലക്ഷ്യത്തോടെ സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന്‍െറ നിര്‍ദേശമനുസരിച്ചായിരുന്നു പരിശോധന. ശനിയാഴ്ച രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ ഒന്നുവരെ നഗരത്തിലും ഇടറോഡുകളിലും പരിശോധന നടന്നു. 2010ല്‍ വധശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളിയായ പന്മന കോലം മുപ്പടയില്‍ നവാസാണ് (32) അറസ്റ്റിലായത്. പള്ളിത്തോട്ടം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആക്രമണക്കേസിലെ പ്രതിയായ ശാലോം നഗര്‍ ജസ്റ്റിന്‍ പോളിനെയും(37) അറസ്റ്റ് ചെയ്തു. അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. തട്ടിപ്പ്, മോഷണം ഉള്‍പ്പെടെ വിവിധ കേസുകളിലായാണ് 73 പേരെ പിടികൂടിയത്. മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള നിയമലംഘനങ്ങളിലാണ് 253 പേര്‍ അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.