പത്തനാപുരം: സ്വന്തം ചെലവില്‍ വാഹനം വിളിച്ച് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് കാര്യറ മയിലാടുംപാറ നിവാസികള്‍. വേനല്‍ ശക്തമായതോടെ കനത്ത ജലക്ഷാമം അനുഭവിക്കുന്ന മേഖലയാണ് വിളക്കുടി പഞ്ചായത്തിലെ മയിലാടുംപാറ, ചുമടുതാങ്ങി പ്രദേശങ്ങള്‍. 15 വര്‍ഷം മുമ്പ് തലവൂര്‍ ഗ്രാമപഞ്ചായത്ത് ജലക്ഷാമം പരിഹരിക്കാനായി ജലനിധി പദ്ധതി പ്രകാരം കിണറും ടാങ്കും സ്ഥാപിച്ചിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണിയുടെ അഭാവം കാരണം കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടറുകള്‍ തകരാറിലായി. തുടര്‍ന്ന് ജലവിതരണവും നിലച്ചു. ഏകദേശം നൂറിലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. അഞ്ചുവര്‍ഷംമുമ്പ് നിലച്ച ജലവിതരണ സംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതിയും നല്‍കി. മയിലാടുംപാറ പ്രദേശം രണ്ട് പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാണ്. പി.ബി ജങ്ഷന്‍-മയിലാടുംപാറ പാതയുടെ ഒരു ഭാഗം തലവൂര്‍ പഞ്ചായത്തിലും മറുവശം വിളക്കുടി പഞ്ചായത്തിലുമാണ്. ഇതിനാല്‍തന്നെ പഞ്ചായത്തുകള്‍ തമ്മിലെ തര്‍ക്കവും പൊതുജനത്തിന്‍െറ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. നിലവില്‍ കുടിവെള്ളമില്ലാത്തതിനാല്‍ വാഹനം വിളിച്ച് ജലമത്തെിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. ഓട്ടോയിലും ജീപ്പുകളിലും കന്നാസുകളില്‍ ജലം കൊണ്ടുവരുകയാണ് പതിവ്. ദിനേന 500 രൂപയിലധികമാണ് കുടിവെള്ളത്തിന് ഇവര്‍ വാഹനവാടക നല്‍കുന്നത്. തലവൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പൂക്കുന്നിമല പദ്ധതിയുടെ പൈപ്പ്ലൈന്‍ പോലും സ്ഥാപിച്ചിട്ടില്ല. കുടിവെള്ള വിതരണത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.