പത്തനാപുരം: കടയ്ക്കാമണ്‍ അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് കഞ്ചാവ്, വിദേശമദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പന വ്യാപകം. കടയ്ക്കാമണ്‍ തോട് വശങ്ങളും മലയോര അതിര്‍ത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പന. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്. ചെറുപ്പക്കാരാണ് ഈ സംഘത്തിന്‍െറ ഇരകള്‍. ലഹരി ഉപയോഗത്തിന് സംഘം കോളനിയോട് ചേര്‍ന്ന മലയോര മേഖലയില്‍ അവധി ദിവസങ്ങളില്‍ തമ്പടിക്കുന്നു. പത്തനാപുരം ബിവറേജസ് ഒൗട്ട്ലെറ്റില്‍നിന്ന് വാങ്ങുന്ന വിദേശമദ്യം ഇവിടെ ചില കടകള്‍ കേന്ദ്രീകരിച്ച് സന്ധ്യമയങ്ങുന്നതോടെയാണ് വില്‍പന. ബാറുകള്‍ പൂട്ടിയതോടെയാണ് കച്ചവടം വ്യാപകമായത്. ഇതോടെ കോളനികളില്‍ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കോളനിയായ ഇവിടെ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.