ഓയൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യബസ് തടഞ്ഞു. വ്യാഴാഴ്ച രാവിലെ 9.40ന് വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.ഇരുബസുകളും പാരിപ്പള്ളിയില്‍നിന്ന് ഓയൂരിലേക്ക് വരുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സിയുടെ മുന്നില്‍ കുറുകെ നിര്‍ത്തിയിട്ടതിന് ശേഷം സ്വകാര്യ ബസ് തൊഴിലാളികള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നത്രെ. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജോണ്‍സനാണ് മര്‍ദനമേറ്റത്ബസിനുള്ളിലെ സ്ത്രീകളുടെ ഒച്ചപ്പാട് കേട്ടാണ് നാട്ടുകാര്‍ സ്ഥലത്ത് ഓടിയത്തെിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ സ്വകാര്യബസ് തടഞ്ഞശേഷം പൂയപ്പള്ളി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തത്തെി ഇരുബസുകളും കസ്റ്റഡിയിലെടുത്തു. ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിച്ച സ്വകാര്യബസ് തൊഴിലാളികളില്‍നിന്ന് നാലായിരംരൂപ പിഴ ഈടാക്കിയതായി പൊലീസ് പറഞ്ഞു. പാരിപ്പള്ളി-ഓയൂര്‍-കൊട്ടാരക്കര റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നിരവധി അക്രമങ്ങളാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്നത്. പൂയപ്പള്ളി, മരുതമണ്‍പള്ളി, ഓയൂര്‍, വെളിയം ജങ്ഷന്‍ എന്നിവിടങ്ങളില്‍വെച്ച് സ്വകാര്യബസ് തൊഴിലാളികള്‍ വേണാട് ബസിന്‍െറ ഗ്ളാസുകള്‍ തകര്‍ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.