കൊല്ലം: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും പോസ്റ്ററുകളും ഞായറാഴ്ച വൈകീട്ടിന്് മുമ്പ് നീക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും പരസ്യങ്ങളും ബോര്‍ഡുകളും നീക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവ മാറ്റിയിട്ടില്ലാത്ത ഓഫിസുകളില്‍ അടിയന്തരമായി നീക്കണം. നിര്‍ദേശം പാലിക്കാത്ത ഓഫിസ് മേധാവികള്‍ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പടെ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയപരസ്യങ്ങള്‍ പാടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ക്കും ഇത് ബാധകമാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ ഡയറക്ടര്‍ ജനറല്‍ സുധീപ് ജെയിന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ നിര്‍ദേശമനുസരിച്ച് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും നീക്കിത്തുടങ്ങി. ജില്ലയിലെ 11 മണ്ഡലങ്ങളിലും സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. പോളിങ് ബൂത്തുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളെ പ്രത്യേകമായി നിരീക്ഷിക്കാനും റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ ആഴ്ചതോറും റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ടറല്‍ ഓഫിസര്‍മാക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമുള്ള നേതൃപരിശീലനം ഉടന്‍ ആരംഭിക്കും. സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് വീക്കിലി പ്ളാന്‍ തയാറാക്കി നല്‍കും. ടാങ്കര്‍ലോറികളില്‍ കുടിവെള്ളമത്തെിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചുവരുകയാണെന്നും ഉടന്‍ തീരുമാനം എടുക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചതായി കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിക്കുന്നതുവരെ ടാങ്കര്‍ ലോറികളിലെ ശുദ്ധജലവിതരണം നിര്‍ത്തിവെക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.