കുണ്ടറ: മണ്‍റോതുരുത്തിലും പേരയത്തും വില്ളേജ് ഓഫിസുകള്‍ക്ക് വേണ്ടിയുള്ള പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം രണ്ട് മാസം മുമ്പ് പൂര്‍ത്തിയായിരുന്നു. കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ റവന്യൂമന്ത്രിയുടെ നല്ലനേരവും കാത്തിരിക്കുകയായിരുന്നു പഞ്ചായത്ത് അധികൃതര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മന്ത്രിയുടെ തീയതി കുറിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ മണ്‍റോതുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡന്‍റ് ബിനു കരുണാകരന്‍െറ നേതൃത്വത്തില്‍ വില്ളേജ് ഓഫിസ് പുതിയ കെട്ടിടത്തിന്‍െറ പ്രവര്‍ത്തനം രണ്ടാഴ്ച മുമ്പ് ആരംഭിച്ചു. മണ്‍റോതുരുത്ത് വില്ളേജ് ഓഫിസിനോടൊപ്പം നിര്‍മാണം പൂര്‍ത്തിയ കെട്ടിടമായിരുന്നു പേരയത്തിന്‍െറയും. ഇതിന്‍െറ ഉദ്ഘാടനം റവന്യൂ മന്ത്രി നിശ്ചയിച്ച ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നത്. അന്ന് ഉദ്ഘാടനം മാറ്റിവെച്ചു. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോള്‍ പേരയം വില്ളേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വില്ളേജ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കും ഇടപാടുകാര്‍ക്കും ബുദ്ധിമുട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.