വിളക്കുടിയിലും വേയ്ക്കലിലും നിലംനികത്തല്‍ വ്യാപകം

കുന്നിക്കോട്: വിളക്കുടിയില്‍ അനധികൃത നിലംനികത്തല്‍ വ്യാപകം. ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നിലംനികത്തല്‍. മന്നം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലുള്ള മത്തായിപടിക്കല്‍ റോഡിന് സമീപത്തെ രണ്ടേക്കര്‍ ഏലായാണ് നികത്തുന്നത്. പഞ്ചായത്തിന്‍െറ അനുമതിയുണ്ടെന്നാണ് നിലം നികത്തുന്നവര്‍ പറയുന്നത്. അനധികൃത നിര്‍മാണങ്ങളും നിലംനികത്തലിനും ചട്ടം ലംഘിച്ചുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് പരിധിയില്‍ വര്‍ധിക്കുകയാണ്. വയലില്‍ മണ്ണിടുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പൊലീസോ തടയാന്‍ ശ്രമിച്ചാല്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞതവണ കുന്നിക്കോട് മേഖലയില്‍ അനധികൃത മണ്ണിടല്‍ നടക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ തടയുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കടയ്ക്കല്‍: വേയ്ക്കല്‍ ഏലായില്‍ നിലംനികത്തല്‍ വ്യാപകമാകുന്നതായി പരാതി. നിലമേല്‍ പഞ്ചായത്തിലെ വേയ്ക്കല്‍ ഐ.പി.എം.യു.പി സ്കൂളിന് താഴ്ഭാഗത്തെ നിലമാണ് നികത്തുന്നത്. രണ്ടുദിവസമായി രാത്രിയാണ് ടിപ്പറുകളില്‍ മണ്ണ് കൊണ്ടിടുന്നത്. നികത്തലിനെതിരെ പഞ്ചായത്ത്, പൊലീസ് അധികൃതര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.