കണ്ടന്‍ചിറ ഓയില്‍പാം എസ്റ്റേറ്റില്‍ തീപിടിത്തം: നൂറുകണക്കിന് പന കത്തിനശിച്ചു

കുളത്തൂപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്‍െറ കണ്ടന്‍ചിറ എണ്ണപ്പനത്തോട്ടത്തില്‍ തീ പടര്‍ന്ന് നൂറുകണക്കിന് പനകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 10.30ഓടെ എസ്റ്റേറ്റിലേക്ക് പടര്‍ന്ന തീ വൈകീട്ട് നാലോടെയാണ് നിയന്ത്രണ വിധേയമായത്. കണ്ടന്‍ചിറ എസ്റ്റേറ്റിലെ നഴ്സറിക്ക് സമീപത്തെ രണ്ട് കുന്നുകളിലെ പനകളാണ് കത്തിയത്. തൊട്ടടുത്ത വനംവകുപ്പിന്‍െറ മാഞ്ചിയം പ്ളാന്‍േറഷനില്‍നിന്നാണ് തീ പടര്‍ന്നതത്രെ. തീ പടര്‍ന്നുപിടിക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ വേനല്‍ക്കാലത്തിനുമുമ്പ് വനംവകുപ്പോ ഓയില്‍പാം അധികൃതരോ ഫയര്‍ലൈന്‍ തെളിക്കുകയോ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയോ ചെയ്തിരുന്നില്ല. ഉണങ്ങിയ മടലുകളിലും ഓലയിലും അടിക്കാടുകളിലും പടര്‍ന്ന തീ പനകളുടെ മുകളിലേക്കും എണ്ണപ്പന കുലകളിലേക്കും പടരുകയായിരുന്നു. . പുനലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് യൂനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചത്. തോട്ടത്തിനുള്ളിലൂടെ എല്ലായിടത്തും വാഹനമത്തൊത്തതിനാല്‍ പലയിടത്തും പനകളുടെ മുകള്‍ഭാഗം പിന്നീടും കത്തിക്കൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.