കൊട്ടാരക്കര: കലാഭവന്‍ മണിയുടെ വിയോഗം മേലില ഗ്രാമത്തെയും ദു$ഖത്തിലാഴ്ത്തി. 1998ല്‍ രാജസേനന്‍ സംവിധാനംചെയ്ത കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍ എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലാണ് മേലില ഗ്രാമം കലാഭവന്‍ മണിയെ കാണുന്നത്. മേലില, കുളക്കട, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ജയറാം നായകനായ സിനിമയില്‍ മണിക്ക് പ്രധാനപ്പെട്ട വേഷമായിരുന്നു. ഷൂട്ടിങ്ങിനുശേഷം ഹോട്ടല്‍മുറിയില്‍ താമസിക്കാതെ മേലിലയിലായിരുന്നു മണിയുടെ താമസം. സിനിമാനടന്മാര്‍ക്ക് ഭക്ഷണം ഹോട്ടലില്‍നിന്ന് എത്തിക്കുമ്പോള്‍ മണിക്ക് ആഹാരം നല്‍കുന്നത് മേലിലയിലെ വീടുകളില്‍നിന്നായിരുന്നു. കപ്പയും കാന്താരി ചമ്മന്തിയും മീന്‍കറിയും മണിക്ക് ഏറെ ഇഷ്ടമായിരുന്നു. മിക്ക ദിവസവും ഇത് വീട്ടില്‍ തയാറാക്കി നല്‍കിയിരുന്നതായി നാട്ടുകാരന്‍ ജി. മന്മഥന്‍നായര്‍ മാവേലി പറയുന്നു. പാവപ്പെട്ടവരെയും വിദ്യാഭ്യാസത്തിന് പണമില്ലാത്തവരെയും മണി സഹായിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പോയിട്ടും മേലിലക്കാരുമായി മണി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. സിനിമാവേഷമിട്ട് ഷൂട്ടിങ് തുടങ്ങുന്നതുവരെ നാട്ടുകാരുമായും മറ്റും സംസാരിച്ചിരിക്കും. കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച് മേലിലക്കാരനായി രണ്ടുമാസം മണി താമസിച്ചു. പഴങ്കഞ്ഞി ഇഷ്ടപ്പെട്ടിരുന്ന മണിക്ക് എല്ലാ ദിവസവും നാട്ടുകാര്‍ അത് എത്തിക്കുമായിരുന്നു. ഒട്ടേറെ സിനിമകളുടെ ഷൂട്ടിങ് മേലിലയില്‍ നടന്നിട്ടുണ്ട്. മുത്താരംകുന്ന് പി.ഒ, വൈറ്റ് ബോയ്സ് എന്നിവ ഇതില്‍പെടും. എന്നാല്‍, നാട്ടുകാരുടെ ഓര്‍മയില്‍ ഓടിയത്തെുന്നത് മണിയും കൊട്ടാരംവീട്ടില്‍ അപ്പൂട്ടനുമാണ്. മണിയുടെ വിയോഗത്തില്‍ ദു$ഖസാന്ദ്രമാണ് മേലില ഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.