പതിനായിരങ്ങള്‍ നിരന്നു; ഭക്തിനിര്‍ഭരമായി ചന്ദ്രപ്പൊങ്കല്‍

ഇരവിപുരം: ഭക്തിയുടെ നിറവില്‍ വലിയ കൂനമ്പായിക്കുളത്ത് ചന്ദ്രപ്പൊങ്കല്‍ അര്‍പ്പിക്കാന്‍ പതിനായിരങ്ങളത്തെി. വൈകീട്ട് ആറിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരവൂര്‍ രാകേഷ് തന്ത്രി ഭണ്ഡാര അടുപ്പില്‍നിന്ന് തീ പകര്‍ന്നതോടെയാണ് പൊങ്കലിന് തുടക്കമായത്. വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്‍െറ ഭാഗമായാണ് ചന്ദ്രപ്പൊങ്കല്‍ നടത്തുന്നത്. ക്ഷേത്രത്തിന്‍െറ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു. മേവറം ബൈപാസ് റോഡ്, അയത്തില്‍, മുള്ളുവിള, പാലത്തറ, പള്ളിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളില്‍ ഭക്തര്‍ നിരന്നു. വിവിധ സ്ഥലങ്ങളില്‍ പൊങ്കാലയര്‍പ്പിക്കാനത്തെിയവര്‍ക്ക് അന്നദാനവും ലഘുഭക്ഷണവിതരണവും സംഘടിപ്പിച്ചു. കൊല്ലം സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്സും വിവിധ ആശുപത്രിയുടെ നേതൃത്വത്തില്‍ വൈദ്യസഹായകേന്ദ്രങ്ങളും ഒരുക്കിയിരുന്നു. രാവിലെ 8.30ന് ക്ഷേത്രാചാര്യന്‍ പറവൂര്‍ രാകേഷ് തന്ത്രിയുടെയും ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ കുന്നത്തുമന മാധവന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടന്നതോടെയാണ് കുംഭഭരണി ഉത്സവത്തിന് തുടക്കമായത്. ക്ഷേത്രഭരണസമിതി സെക്രട്ടറി പി. ബൈജു, ആക്ടിങ് പ്രസിഡന്‍റ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.