അഞ്ചല്‍: വാനരസംഘം തീറ്റതേടിയത്തെുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. നൂറുകണക്കിന് വാനരന്മാരാണ് മലമേല്‍ ക്ഷേത്രപരിസരത്തുള്ളത്. പലപ്പോഴും ആഹാരം കിട്ടാതെവരുമ്പോഴാണ് ഇവ നാട്ടിലിറങ്ങുന്നത്. ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന നിവേദ്യച്ചോറ് ഇവക്ക് തികയാറില്ല. വേനല്‍ കടുത്തതോടെ വെള്ളവും കിട്ടാതെയായി. തടിക്കാട്, അറയ്ക്കല്‍, തേവര്‍തോട്ടം, ഇടയം, വാളകം, പെരുമണ്ണൂര്‍, മരങ്ങാട്ടുകോണം, പൊടിയാട്ടുവിള, മതുരപ്പ, ഏറം, കൈതക്കെട്ട്, പുന്നക്കാട്, തലച്ചിറ പ്രദേശങ്ങളിലേക്കാണ് തീറ്റതേടിയിറങ്ങുന്നത്. കരിക്ക്, പുളി, മാങ്ങ, കശുമാങ്ങ, മരച്ചീനി, ചക്ക, പയര്‍ എന്നിവയെല്ലാം ഭക്ഷിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ വീടുകളുടെ ഓടിളക്കി ഭക്ഷണപദാര്‍ഥങ്ങളും വസ്ത്രങ്ങളും എടുക്കുകയും ടാങ്കിന്‍െറ മൂടി തുറന്ന് വെള്ളം കുടിക്കുകയും പതിവാണ്. കല്ളെറിഞ്ഞും പാത്രങ്ങളിലും മറ്റും തട്ടി ശബ്ദമുണ്ടാക്കിയുമാണ് ഇവയെ വിരട്ടിയോടിക്കുന്നത്. എന്നാല്‍, വീണ്ടും ഇവ കൂടുതല്‍ സംഘമായത്തെി ശല്യമുണ്ടാക്കുന്നതായും പറയുന്നു. അതേസമയം, ക്ഷേത്രപരിസരത്ത് മതിയായ ഭക്ഷണവും മറ്റും നല്‍കിയാല്‍ ഇവ നാട്ടിലിറങ്ങുന്നത് തടയാനാകുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു. ചില സന്നദ്ധ സംഘടനകളും വ്യക്തികളും ഇതിനുള്ള സാമ്പത്തികസഹായം നല്‍കാമെന്നേറ്റിട്ടും ഉത്തരവാദിത്തമേറ്റെടുക്കാന്‍ ആരും തയാറല്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.