ചവറ: ചവറയിലും പരിസരത്തുമായി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് കടിയേറ്റു. ചൊവ്വാഴ്ച രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം. ചവറ പാലത്തിലും പരിസര ഭാഗങ്ങളിലുംവെച്ചാണ് ഭൂരിഭാഗം പേരെയും ആക്രമിച്ചത്, ഒരാളെ വീടിനുപുറത്ത് ഉറങ്ങിക്കിടക്കുമ്പോഴും. നീണ്ടകര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നാലുപേരെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ചവറ പുതുക്കാട് ശ്രീവത്സത്തില്‍ അഭിലാഷ് ശ്രീകല- ദമ്പതികളുടെ മകന്‍ ആദിത്യനെ (13) അമ്പലത്തിലേക്ക് പോകുംവഴിയാണ് നായ ആക്രമിച്ചത്. സൈക്കിളില്‍ പോവുകയായിരുന്ന കുട്ടിയെ സൈക്കിളില്‍നിന്ന് വീഴ്ത്തിയാണ് ഇടത്തെ കാലില്‍ മൂന്നിടത്തായി കടിച്ചത്. നിലവിളി കേട്ട് ഓടിയത്തെിയ സമീപവാസിയാണ് രക്ഷപ്പെടുത്തിയത്. പത്രമിടാന്‍ പോയ മടപ്പള്ളി ചിന്തയില്‍ നിതിന്‍ ബി. കൃഷ്ണന്‍ (26) പാലത്തിന് പടിഞ്ഞാറ് ഭാഗത്തുവെച്ചാണ് നായയുടെ ആക്രമണത്തിന് ഇരയായത്. ബൈക്കില്‍നിന്ന് പത്രക്കെട്ടുമായി സമീപത്തെ വെള്ളക്കെട്ടില്‍ വീണ യുവാവിന്‍െറ വലത് കാലിലാണ് കടിച്ചത്. ചെറുശ്ശേരിഭാഗം അശ്വതി ഭവനത്തില്‍ ഉണ്ണി വീടിന് പുറത്ത് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. ചവറ സ്വദേശികളായ കൊല്ളേഴത്ത് രാജമ്മ (63), മാനേഴത്ത് കിഴക്കതില്‍ ആന്‍റണി (52), ലക്ഷ്മി നിവാസില്‍ കുമാരിയമ്മ (50), തെക്കിനിയില്‍ വിജയകുമാരി (58), മുക്കാട് താമരശ്ശേരില്‍ വില്‍സണ്‍ (60), കുളങ്ങരഭാഗം സ്വദേശികളായ വടക്കേവയലില്‍ രാമചന്ദ്രന്‍ (65), കിടങ്ങില്‍ ശ്രീഹരി (56), വിളയില്‍ ആനന്ദവല്ലിയമ്മ (70) ചെറുശ്ശേരിഭാഗം പാപ്പനംമൂട് തോമസ് (32) എന്നിവര്‍ക്കും പരിക്കേറ്റു. ചവറ പാലത്തിന്‍െറ വശങ്ങളിലും താഴെയുമായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കാട് വളര്‍ന്ന് കിടക്കുന്നതും പാലത്തില്‍നിന്നും അല്ലാതെയുമായി വലിച്ചെറിയുന്ന മാലിന്യങ്ങളുമാണ് നായ്ക്കള്‍ പെറ്റുപെരുകാന്‍ കാരണം. പാലത്തിനു താഴെ അറവുശാലയുടെ പ്രവര്‍ത്തനവുമുണ്ട്. പഞ്ചായത്ത് അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.