പാരിപ്പള്ളി: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഭരണകക്ഷിയായ ഇടതുപക്ഷവും സെക്രട്ടറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം ജനകീയ പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടുന്നില്ളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതുമൂലം പഞ്ചായത്തില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. ഭരണകക്ഷിക്ക് ഒരു കാര്യത്തിലും ഫലപ്രദമായി ഇടപെടാന്‍ കഴിവില്ലാത്തതിനാല്‍ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമാണ് ഭരണം നടക്കുന്നത്. പല വിഷയങ്ങളിലും സെക്രട്ടറിയുടെ തീരുമാനത്തെച്ചൊല്ലി ഒച്ചപ്പാടുകളുണ്ടായിട്ടുണ്ട്. പാരിപ്പള്ളി ജങ്ഷനിലുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ വാച്ചറെ പിരിച്ചുവിടണമെന്നുള്ള സെക്രട്ടറിയുടെ നിര്‍ദേശത്തെച്ചൊല്ലിയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകനായ വാച്ചര്‍ രവീന്ദ്രനെതിരെയാണ് സെക്രട്ടറിയുടെ പിരിച്ചുവിടല്‍ ഭീഷണി. വര്‍ഷങ്ങളായി ഇവിടെ ജോലി നോക്കുന്ന രവീന്ദ്രനെ പിരിച്ചുവിടാനുള്ള സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭരണപക്ഷത്തിന്‍െറ തീരുമാനമില്ലാതെ സെക്രട്ടറി സ്വന്തം നിലയില്‍ മിനുട്സില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നത്രെ. ഇതിനെതിരെ സി.പി.എം നേതൃത്വം ഇടപെട്ടതോടെയാണ് സംഗതി വിവാദമായത്. ഇതിനത്തെുടര്‍ന്ന് പിന്നീട് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപക്ഷം സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചു. സെക്രട്ടറിയുടെ തീരുമാനം പുന$പരിശോധിക്കണമെന്ന് അവര്‍ ശക്തമായി വാദിച്ചു. എന്നാല്‍ പ്രതിപക്ഷത്തെ ഒരംഗം സെക്രട്ടറിയുടെ പക്ഷം ചേര്‍ന്നതോടെ കമ്മിറ്റിയില്‍ ഒച്ചപ്പാടായി. പുന$പരിശോധന ആവശ്യപ്പെട്ട് പ്രസിഡന്‍റ് പി. അംബികകുമാരി കുറിപ്പെഴുതി. പ്രശ്നം രൂക്ഷമായതോടെ അന്തിമ തീരുമാനം അടുത്ത പഞ്ചായത്ത് കമ്മിറ്റിയിലേക്ക് മാറ്റി. കഴിഞ്ഞ വേനല്‍ക്കാലത്ത് കര്‍ഷക ഫാമില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ജലവിഭവ വകുപ്പിന്‍െറ അനുമതി ലഭിച്ചിട്ടും തടഞ്ഞുവെച്ച സെക്രട്ടറിയുടെ നടപടിക്കെതിരെ ഫാമുടമ ആനയടക്കമുള്ള മൃഗങ്ങളെ അണിനിരത്തി പഞ്ചായത്തിനു മുന്നില്‍ നടത്തിയ പ്രതിഷത്തേില്‍ ഇടതു നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്നുള്ള പരാതികളത്തെുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒട്ടേറെ ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തെിയിരുന്നു. ഇതു സംബന്ധമായി വിജിലന്‍സ് നിരവധി തവണ തെളിവെടുപ്പും നടത്തി. പഞ്ചായത്തിലെ ഭരണസ്തംഭനം മൂലം ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ളെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അഡ്വ. സിമ്മിലാല്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.