ഓയൂര്‍: ഓടനാവട്ടം ജങ്ഷനിലെ ട്രാഫിക് പരിഷ്കരണം പാളിയതോടെ ഗതാഗതതടസ്സം പതിവ്. 2015ലാണ് ട്രാഫിക്പരിഷ്കരണം നടപ്പാക്കിയത്. ടെമ്പോസ്റ്റാന്‍ഡ് പള്ളിമുക്കിലേക്ക് മാറ്റുമെന്ന തീരുമാനവും നെടുമണ്‍കാവ് ഭാഗത്തേക്ക് പോകുന്ന വളവിലെ കെട്ടിടം പൊളിച്ച് നീക്കി ഗതാഗതം സുഗമമാക്കുമെന്ന തീരുമാനവും നടപ്പായില്ല. രാവിലെയും വൈകീട്ടും ജങ്ഷന്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞതിനാല്‍ കാല്‍നടപോലും ദുഷ്കരമാണ്. സമീപത്തെ ക്വാറികളില്‍നിന്ന് നൂറുകണക്കിന് ടിപ്പര്‍ ലോറികളാണ് ജങ്ഷനിലൂടെ നിയന്ത്രണം ലംഘിച്ച് കടന്നുപോകുന്നത്. ഓയൂര്‍-കൊട്ടാരക്കര, തിരുവനന്തപുരം-ഓടനാവട്ടം, കൊല്ലം-ഓടനാവട്ടം റോഡുകള്‍ സന്ധിക്കുന്ന പ്രധാന ജങ്ഷനാണിത്. വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതുവഴി ബസുകള്‍ കുരുക്കിലമരുന്നത് നിത്യകാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.