മൈലം ആക്കവിളയില്‍ ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശം

കൊട്ടാരക്കര: മൈലം ആക്കവിളയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശം. മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. റബര്‍മരങ്ങളും തേക്കുകളും ഉള്‍പ്പെടെ വന്‍മരങ്ങള്‍ കടപുഴകി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്ന് വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് വലിയ ശബ്ദത്തോടെ കാറ്റ് ആഞ്ഞുവീശിയത്. ചീനി , വാഴ എന്നിവ പൂര്‍ണമായും നിലംപതിച്ചു. മരച്ചില്ലകളും മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും ഉള്‍പ്പെടെ പറന്നുപോയതായും ഇരമ്പലോടെയാണ് കാറ്റത്തെിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. പലരും ഭയന്ന് പുറത്തിറങ്ങി. വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകളും ഓടും കാറ്റത്ത് പറന്നുപോയി. വലിയ തേക്ക്, റബര്‍, പ്ളാവ് മരങ്ങള്‍ ഒടിഞ്ഞുവീഴുകയും കടപുഴകുകയും ചെയ്തു. നെല്ലികുന്നം, പെരുംകുളം എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശി വിളകള്‍ നാശിച്ചിട്ടുണ്ട്. തഹസില്‍ദാറും റവന്യൂ ഉദ്യോഗസ്ഥരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.