കൊല്ലം: കേരളത്തിലെ ഭരണം സി.പി.എമ്മിന് മാത്രമുള്ളതായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലശ്ശേരിയില്‍ ദലിത് സഹോദരിമാര്‍ക്ക് നേരെയുള്ള നടപടികളില്‍ പ്രതിഷേധിച്ച് കൊല്ലം ഡി.സി.സി നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രമിക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന നിലപാടാണ് സര്‍ക്കാറിനും പൊലീസിനുമുള്ളത്. ദലിത് വിഭാഗക്കാര്‍ക്ക് രക്ഷയില്ലാത്ത അവസ്ഥ. അവരെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. എല്‍.ഡി.എഫിന്‍െറ ഒരു മാസത്തെ ഭരണം കേരള ജനതയെ നിരാശരാക്കുന്നു. സി.പി.എമ്മുകാരല്ലാത്തവര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതിയായി. മന്ത്രി സഭ തീരുമാനങ്ങള്‍ പോലും ജനങ്ങളെ അറിയിക്കുന്നില്ല. രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന് കരുതി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. പീഡനങ്ങള്‍ തുടര്‍ന്നാല്‍ എതിരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.സി. രാജന്‍, ശൂരനാട് രാജശേഖരന്‍, വി. സത്യശീലന്‍, എന്‍. അഴകേശന്‍, പി. ജര്‍മിയാസ്, ചിറ്റുമൂല നാസര്‍, ജി. രതികുമാര്‍, എം.എം. നസീര്‍, സൂരജ് രവി, കെ. ജി. രവി, എസ്. വിപിനചന്ദ്രന്‍, പി. രാമഭദ്രന്‍, എ. കെ. ഹഫീസ്, മോഹന്‍കുമാര്‍, ബിന്ദു ജയന്‍, കെ. കരുണാകരന്‍ പിള്ള, എ. ഷാനവാസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.