ചവറ: കെ.എം.എം.എല്‍ കമ്പനിയുടെ പോണ്ടില്‍ നിന്നുള്ള ആസിഡ് കലര്‍ന്ന ചളി കനാല്‍ വഴി ഒഴുകി കായല്‍ നികരുന്നുവെന്ന് പരാതി. പന്മന പോരൂക്കര കണ്ണങ്കര ഭാഗത്തുള്ള കായലാണ് ഇത്തരത്തില്‍ നികന്നത്. ഇവിടെ ചളി അടിഞ്ഞിരിക്കുന്നത് കാരണം കനാല്‍ വഴിയുള്ള വെള്ളത്തിന്‍െറ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. 35 വര്‍ഷം മുമ്പ് കിഴക്കന്‍ മേഖലകളില്‍നിന്ന് വരുന്ന മഴവെള്ളം ഒഴുകാന്‍ വേണ്ടി അന്നത്തെ പന്മന പഞ്ചായത്ത് ഭരണസമിതിയാണ് ദേശീയപാതക്ക് സമീപത്തുള്ള ചെമ്പനാടി കലുങ്ങ് മുതല്‍ കണ്ണങ്കര ഭാഗത്തുള്ള വട്ടക്കായല്‍ വരെ മൂന്ന് കിലോമീറ്ററോളം നീളത്തില്‍ കനാല്‍ നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ചിറ്റൂര്‍, പോരൂക്കര, പന്മന വാര്‍ഡുകളിലെ വെള്ളക്കെട്ടിന് ഈ കനാല്‍ പരിഹാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓട ചെന്നവസാനിക്കുന്ന ഭാഗത്ത് ആസിഡ് കലര്‍ന്ന മാലിന്യം അടിഞ്ഞ് കൂടിയതോടെ ഒഴുക്കും നിലച്ച മട്ടാണ്. ഈ കനാലിലൂടെയാണ് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ വട്ടക്കായലില്‍ മത്സ്യബന്ധനം നടത്തിവന്നത്. ആസിഡ് മാലിന്യം അടിഞ്ഞ് കൂടിയതോടെ തങ്ങള്‍ക്ക് കായലിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പറ്റാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴുകാനായി നിര്‍മിച്ച കനാലിലൂടെ കമ്പനിയുടെ മാലിന്യം ഒഴുക്കിവിടുന്നത് കൊണ്ടാണ് ജനങ്ങള്‍ ദുരിതത്തിലായതെന്ന ആരോപണവും നിലനില്‍ക്കുന്നു. ശക്തമായി മഴ പെയ്യുമ്പോള്‍ കനാലിലെ ആസിഡ് കലര്‍ന്ന വെള്ളം കരകവിഞ്ഞ് വീടുകളിലേക്ക് വ്യാപിക്കുന്നു. ആസിഡ് കലര്‍ന്ന മാലിന്യം നിറഞ്ഞതിനാല്‍ കായലിന്‍െറ കൂടുതല്‍ ഭാഗങ്ങളും നികന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം വട്ടക്കായിലിലെ ആസിഡ് കലര്‍ന്ന മാലിന്യം നീക്കം ചെയ്ത് കായലിനെ പൂര്‍വസ്ഥിതിയിലത്തെിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.