സ്റ്റേഷനറി കടയില്‍ മോഷണം; പണവും സാധനങ്ങളും കവര്‍ന്നു

അഞ്ചാലുംമൂട്: സ്റ്റേഷനറി കടയുടെ മുന്‍വശത്തെ നിരകള്‍ പൊളിച്ച് പണവും സാധനങ്ങളും കവര്‍ന്നു. ചെമ്മക്കാട് ചാലില്‍മുക്ക് ശാരദ ഭവനില്‍ മണിലാലിന്‍െറ താന്നിക്കമുക്ക് ജങ്ഷനിലുള്ള ലാല്‍ സ്റ്റോറിലാണ് മോഷണം നടന്നത്. മുന്‍നിര പൊളിച്ച് അകത്തുകടന്ന് മേശ കുത്തിപ്പൊളിച്ച് 25,000 രൂപയും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും സിഗരറ്റുകളുമടക്കമുള്ള സാധനങ്ങളും കവര്‍ന്നു. ഏകദേശം അരലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി അഞ്ചാലുംമൂട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നുവെന്നും സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.