പുനലൂര്‍: ടി.ബി ജങ്ഷനിലെ പൊതുമരാമത്ത് വകുപ്പിന്‍െറ കെട്ടിടസമുച്ചയ വളപ്പിലെ കൂറ്റന്‍ മതില്‍കെട്ട് അപകടഭീഷണി ഉയര്‍ത്തുന്നു. ദേശീയപാത 744 നോട് ചേര്‍ന്ന് 25 അടിയോളം ഉയരത്തിലും 50 മീറ്ററോളം നീളത്തിലുമുള്ള മതില്‍ ഏത് സമയത്തും പാതയിലേക്ക് തകര്‍ന്ന് വീഴാവുന്ന നിലയിലാണ്. ഈ ഭാഗത്തെ മതിലിന്‍െറ പത്ത് മീറ്ററോളം നീളത്തില്‍ അടുത്തിടെ പാതയിലേക്ക് ഇടിഞ്ഞ് തള്ളിയെങ്കിലും ഭാഗ്യത്തിന് മറ്റ് അപകടങ്ങള്‍ ഒഴിവായി. കെട്ടിട സമുച്ചയം നിര്‍മിച്ച മൂന്ന് വര്‍ഷം മുമ്പാണ് മതിലും നിര്‍മിച്ചത്. പാതയുടെ പുറമ്പോക്കിലുള്ള വീടിനോട് ചേര്‍ന്നാണ് മതില്‍ ഇടിഞ്ഞു തള്ളിയത്. ഈ മതിലിലോട് ചേര്‍ന്നാണ് ചരക്ക് വാഹനങ്ങളും അല്ലാത്തതുമായ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. മതിലിന്‍െറ ശേഷിക്കുന്ന ഭാഗത്ത് പലയിടത്തും വിള്ളല്‍ വീണിട്ടുണ്ട്. ചിലയിടങ്ങളില്‍ മരങ്ങള്‍ വളര്‍ന്ന് മതിലില്‍ തട്ടിനില്‍ക്കുന്നു. ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പോലും വളപ്പിലുള്ള പൊതുമരാമത്ത് അധികൃതരോ ദേശീയപാതക്കാരോ തയാറായില്ല. മതിലും ചുറ്റുവട്ടവും വേണ്ടവണ്ണം സൂക്ഷിക്കാതിരുന്നതാണ് കുറേഭാഗം തകരാന്‍ ഇടയാക്കിയത്. ബാക്കിയുള്ള ഭാഗം അപകടാവസ്ഥയിലായിട്ടും ഒരു സുരക്ഷാക്രമീകരണവും ഏര്‍പ്പെടുത്താനും അധികൃതര്‍ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.