ഓയൂര്‍: ഇക്കോ ടൂറിസം പദ്ധതി നിലച്ചതോടെ മുട്ടറ മരുതിമലയില്‍ കഞ്ചാവ് ലോബി പിടിമുറുക്കി. ജില്ലയിലെ കഞ്ചാവിന്‍െറ പ്രധാന കേന്ദ്രമായി മരുതിമല മാറിയിരിക്കുകയാണ്. കൊട്ടാരക്കര താലൂക്കിന്‍െറ പരിധിയിലെ കൊട്ടാരക്കര, വെളിയം, പൂയപ്പള്ളി, മുട്ടറ എന്നീ സ്കൂളുകളിലെ ചില വിദ്യാര്‍ഥികളാണ് ക്ളാസില്‍ പോകാതെയും ഒഴിവുദിനങ്ങളിലും മരുതിമലയില്‍ തമ്പടിച്ച് കഞ്ചാവ് വില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൂയപ്പള്ളി പൊലീസും എക്സൈസ് അധികൃതരും അറിഞ്ഞിട്ടും മലകയറാന്‍ കഴിയാത്തതിനാല്‍ എത്തുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. വൈകീട്ട് നിരവധി വിദ്യാര്‍ഥികളാണ് മരുതിമലയില്‍ എത്തുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കുപുറമെ കാറുകളിലും ഇവിടെ ആളുകള്‍ എത്താറുണ്ട്. 36 ലക്ഷം മുടക്കി മരുതിമലയില്‍ ഇക്കോ ടൂറിസത്തിന്‍െറ ആദ്യഘട്ടപ്രവര്‍ത്തനമായ കെട്ടിടനിര്‍മാണം കഴിഞ്ഞെങ്കിലും ഭാഗികമായി അക്രമികള്‍ തകര്‍ത്തു. ഇപ്പോള്‍ ഈ കെട്ടിടങ്ങളിലും മലയിടുക്കുകളിലുമാണ് വില്‍പന നടക്കുന്നത്. ഒരു കിലോ കഞ്ചാവിന് 44,000 രൂപയാണ്. സ്ത്രീകള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ മരുതിമലയില്‍ എത്താറുണ്ട്. സാമൂഹികവിരുദ്ധരുടെ താവളമായതോടെ സന്ദര്‍ശകരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്. മലയിടുക്കുകളില്‍ കഞ്ചാവിനുപുറമെ നിരോധിത പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നുണ്ട്. പൊലീസ്-എക്സൈസ് അധികൃതര്‍ മരുതിമല കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.