ഇരവിപുരം: ശക്തമായ കാറ്റില്‍പെട്ട് തീരത്തോട് കപ്പല്‍ കൂടുതല്‍ അടുത്തതോടെ ഇരവിപുരം കച്ചിക്കടവ്തീരം കാണാനത്തെിയവരെക്കൊണ്ട് നിറഞ്ഞു. കപ്പലിലേക്ക് കയറാന്‍ ശ്രമിച്ചവരെ പൊലീസത്തെി പിന്തിരിപ്പിച്ചു. ഇരവിപുരം തീരത്ത് കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതോടെ കപ്പലിലേക്ക് തിരമാലകള്‍ അടിച്ചുകയറുകയാണ്. ഇതിനിടെ കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും പുറത്തിറങ്ങി. നങ്കൂരം തകരാറിലായതാണ് ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ വേലിയേറ്റത്തിലും കാറ്റിലുംപെട്ട് തീരത്തേക്ക് വരാന്‍ കാരണമായതെന്ന് ജീവനക്കാരന്‍ പറയുന്നു. കപ്പലിലെ പമ്പും തകരാറായ നിലയിലാണെന്നും മുംബൈയിലെ ഷിപ്പിങ് കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മണ്ണില്‍ തറഞ്ഞ നിലയിലുള്ള കപ്പല്‍ വേലിയേറ്റത്തിന് കുറവുവന്നെങ്കില്‍ മാത്രമേ മാറ്റാന്‍ കഴിയൂ. കപ്പല്‍ ഉടമകളും പോര്‍ട്ട് അധികൃതരും തമ്മില്‍ വാടക സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നങ്കൂരം തകര്‍ത്ത് മറ്റെവിടെക്കെങ്കിലും കൊണ്ടുപോകാനുള്ള ശ്രമമാണോ കപ്പല്‍ തീരത്തടിയാന്‍ കാരണമായതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷമായി കൊല്ലം പോര്‍ട്ടിനു പുറത്ത് നങ്കൂരമിട്ടിരുന്ന മുംബൈക്കാരുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിര്‍മിത കപ്പലായ ഹെന്‍സിതാ ഫൈവ് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തീരത്തടിഞ്ഞത്. കപ്പല്‍ കാണാനത്തെിയവര്‍ സെല്‍ഫി എടുക്കുന്നതിനും കപ്പലിന്‍െറ ഏണിയില്‍ കയറുന്നതിനും ശ്രമം നടത്തുന്നത് പൊലീസിനെ വലയ്ക്കുന്നുണ്ട്. നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതയോടെ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.