സാധാരണക്കാരുടെ സാംസ്കാരികബോധം വളര്‍ത്തിയത് ഗ്രന്ഥശാലകള്‍ –എം.എല്‍.എ

ചവറ: സാധാരണക്കാരെ സാംസ്കാരികബോധമുള്ളവരാക്കിത്തീര്‍ത്തത് പി.എന്‍. പണിക്കര്‍ വിഭാവനം ചെയ്ത ഗ്രന്ഥശാലാ പ്രസ്ഥാനമാണെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ. കാന്‍ഫെഡ് വായനവാരാചരണത്തിന്‍െറ സംസ്ഥാനതല സമാപനം ചവറ മഹാത്മാഗാന്ധി ഗ്രന്ഥശാലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ആറ്റൂര്‍ ശരത്ചന്ദ്രന്‍ വായനസന്ദേശം നല്‍കി. ബ്ളോക് പഞ്ചായത്തംഗം ആര്‍. അരുണ്‍രാജ് വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാന്‍ഫെഡ് സംസ്ഥാന പ്രസിഡന്‍റ് കോട്ടയ്ക്കകം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കരിക്കോട് നൈസാം, ചവറ അരവി, ആര്‍. സതീശന്‍, അനന്തകൃഷ്ണന്‍, വി.പി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.