കുന്നത്തൂര്‍: മണ്ഡലത്തിലാകെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടും ഇടപെടല്‍ നടത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയാറാകുന്നില്ളെന്ന് ആക്ഷേപം. മിക്ക പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. റബര്‍മരങ്ങള്‍ കൊതുകുകളുടെ ആവാസകേന്ദ്രമായി മാറി. പാലെടുക്കുന്നതിന് ഉപയോഗിക്കുന്ന ചിരട്ടകള്‍ മഴക്കാലത്ത് കമഴ്ത്തിവെക്കണമെന്ന ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശം റബര്‍ കര്‍ഷകര്‍ പരിഗണിച്ചിട്ടില്ല. താലൂക്ക് പരിധിയില്‍ രണ്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ ഉള്‍പ്പെടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രിയിലും മതിയായ സ്റ്റാഫിന്‍െറ അഭാവം ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ശാസ്താംകോട്ട പഞ്ചായത്തില്‍ നാല് ജെ.എച്ച്.ഐമാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്. സ്റ്റാഫ് പാറ്റേണ്‍ നിര്‍ണയിച്ച സമയത്ത് 5000 പേര്‍ക്ക് ഒരു ജെ.എച്ച്.ഐയും ജെ.പി.എച്ച്.എന്‍ ഉം ആയിരുന്നു. എന്നാല്‍, ജനസംഖ്യാ വര്‍ധനക്കനുസരിച്ച് ജെ.എച്ച്.ഐ മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. മനക്കര 18ാം വാര്‍ഡില്‍ ഒരു യുവതി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും നടപടിയുണ്ടായിട്ടില്ല. താലൂക്കാശുപത്രിയില്‍ ഏകദേശം 25 ഡോക്ടര്‍മാരുണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരാതികളില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും മെഡിക്കല്‍ ഓഫിസര്‍മാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.