സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി വടക്കേക്കര വില്ളേജ് ഓഫിസ്

പത്തനാപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പട്ടാഴി വടക്കേക്കരയിലെ വില്ളേജ് ഓഫിസ് കെട്ടിടം. ഓഫിസിനുള്ളില്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനം വരാന്തയിലാണ്. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ കടുവാത്തോട് ജങ്ഷന് സമീപത്താണ് വില്ളേജ് ഓഫിസ് കെട്ടിടം നില്‍ക്കുന്നത്. കെട്ടിടം സംരക്ഷിക്കാനും നടപടിയില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലാണ് നിലവില്‍ കെട്ടിടം. പഞ്ചായത്തിലെ 13 വാര്‍ഡുകളെ ഉള്‍പ്പെടുത്തിയായിരുന്നു വില്ളേജ് രൂപത്കരണം. റീ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസേന നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. ആവശ്യക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ല. വിശ്രമസ്ഥലമോ മൂത്രപ്പുരയോ ഒരുക്കിയിട്ടില്ല. രണ്ട് മുറികളുള്ള ഓഫിസില്‍ കൃത്യമായി ഫയല്‍ സൂക്ഷിക്കാന്‍ സംവിധാനമില്ല. മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീഴുന്നുണ്ട്. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികളോ സംരക്ഷണമോ ഇല്ലാത്തതുകാരണം തകര്‍ന്ന് വീഴാറായ നിലയിലാണ്. വില്ളേജ് ഓഫിസര്‍ അടക്കം നാല് ജീവനക്കാരാണുള്ളത്. മഴയത്തെിയാല്‍ ചോര്‍ച്ച കാരണം ജോലിപോലും ചെയ്യാന്‍ കഴിയാറില്ല. മഴവെള്ളം കാരണം ഭിത്തികളില്‍ വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. ആളുകള്‍ക്ക് ഇരിക്കാന്‍ ആവശ്യമായ കസേരയും ബഞ്ചും സമീപവാസിയായ ഒരാള്‍ വാങ്ങിനല്‍കിയതാണ്. നിരവധിതവണ പരാതിനല്‍കിയെങ്കിലും ഫലമുണ്ടായില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.