കൊട്ടിയം: ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കൊട്ടിയത്തും ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടികൂടി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൊട്ടിയം സിതാര ജങ്ഷനിലെ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കി. സമഗ്ര മഴക്കാല രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി ആദിച്ചനല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്ത് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊട്ടിയം ടൗണിന് പുറമെ മൈലക്കാട്, ആദിച്ചനല്ലൂര്‍, തഴുത്തല, മൈലക്കാട് എന്നിവിടങ്ങളിലും വ്യാപക പരിശോധന നടന്നു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരെക്കൊണ്ട് പാചകം നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആദിച്ചനല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ എന്‍.ബി. വിനോദ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ബിജു സി. നായര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുജലാദേവി, ജെ.എച്ച്.ഐമാരായ ബിജു, പ്രദീപ്, ശ്രീലക്ഷ്മി, സ്മിത എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.