കെ.എസ്.യു സമരത്തിനിടെ അക്രമം; മാധ്യമപ്രവര്‍ത്തകനടക്കം പരിക്ക്

കൊല്ലം: വിദ്യാഭ്യാസബന്ദിന്‍െറ ഭാഗമായി കെ.എസ്.യു നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ അക്രമം. ബസില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകനടക്കം യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റു. കല്ളേറില്‍ സ്വകാര്യബസിന്‍െറ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. മലയാള മനോരമ ലേഖകന്‍ ആര്‍. സലിംരാജിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാവിലെ 11ന് കര്‍ബല ജങ്ഷനിലായിരുന്നു സംഭവം. ഓടനാവട്ടത്തുനിന്ന് കൊല്ലത്തേക്ക് വന്ന നന്ദാവനം ബസിന് നേരെയാണ് കല്ളേറുണ്ടായത്. ജങ്ഷനില്‍നിന്ന് മുന്നോട്ട് മാറ്റിനിര്‍ത്തിയ സ്വകാര്യബസിലെ ജീവനക്കാര്‍ക്കുനേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ളെന്നാരോപിച്ച് അവരെ മര്‍ദിക്കാനൊരുങ്ങി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചിന്നക്കടയിലേക്ക് ബസില്‍ യാത്ര ചെയ്ത സലിംരാജിനെ നെഞ്ചത്ത് ഇടിച്ചിടുകയായിരുന്നു. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന കെ.എസ്.യു നേതാവ് മംഗലത്ത് വിനുവിനോട് കാര്യം ചോദിക്കുന്നതിനിടെയാണ് മര്‍ദനം. ‘നേതാവിനോട് തര്‍ക്കിക്കുമോടാ’ എന്നാക്രോശിച്ച് ബസിലേക്ക് ചാടിക്കയറി സലിംരാജിനെ മര്‍ദിക്കുകയായിരുന്നു. കൂടുതല്‍പേര്‍ സംഘടിച്ചത്തെിയതോടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനാലാണ് കൂടുതല്‍ മര്‍ദനമേല്‍ക്കാതിരുന്നത്. മുന്നോട്ട് നീങ്ങുന്നതിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ബസിന്‍െറ പിന്നിലെ ഗ്ളാസ് എറിഞ്ഞുതകര്‍ക്കുകയും ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ റോഡരികില്‍ കിടന്ന മണല്‍വാരി എറിയുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരുമായി ബസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലത്തെിച്ചു. ആക്രമണത്തില്‍ തലക്കും നെഞ്ചിനും പരിക്കേറ്റ സലിംരാജ് പൊലീസില്‍ പരാതിനല്‍കിയശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥികളെ കയറ്റാതെ പോയില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു കെ.എസ്.യുവിന്‍െറ വിദ്യാഭ്യാസ ബന്ദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.