കണ്ടച്ചിറ ചീപ്പ് പാലത്തിന്‍െറ കൈവരി അപകടക്കെണി

അഞ്ചാലുംമൂട്: കണ്ടച്ചിറ ചീപ്പ് പാലം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും പാലത്തിന് സമീപത്തെ കൈവരികള്‍ അപകടക്കെണിയാകുന്നു. കണ്ടച്ചിറ ചീപ്പ് പാലത്തിന് സമാന്തരമായുള്ള തോടിന്‍െറ ഒരുവശത്തെ കൈവരിയാണ് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഭീഷണിയാകുന്നത്. ഇരുവശത്തുനിന്നും രണ്ട് വാഹനങ്ങള്‍ ഒരുമിച്ചത്തെിയാല്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ നേരെ തോട്ടില്‍ വീഴുന്ന അവസ്ഥയാണ്. പാലം പണി പൂര്‍ത്തിയായി കൈവരി കെട്ടിയെങ്കിലും തുറസ്സായ ഭാഗങ്ങള്‍ പൂര്‍ണമായും കെട്ടിയടക്കാന്‍ അധികൃതര്‍ തയാറായില്ല. പാലത്തിന്‍െറ രണ്ടുഭാഗത്തെയും കൈവരികള്‍ അപകടഭീഷണിയാകുന്നെന്ന നിരന്തര പരാതികളത്തെുടര്‍ന്ന് ഒരു വശത്തുമാത്രമാണ് കൈവരി കെട്ടിയത്. മങ്ങാട് ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് കൈവരികള്‍ കെണിയാകുന്നത്. പാലം തുടങ്ങുന്നതിന് മുന്നിലാണ് തകര്‍ന്ന കൈവരി സ്ഥിതിചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.