കുളത്തൂപ്പുഴ ടൗണിനുസമീപം കാട്ടാനക്കൂട്ടം; പ്രദേശവാസികള്‍ ഭീതിയില്‍

കുളത്തൂപ്പുഴ: ഏറെ നാളത്തെ ഇടവേളക്ക് ശേഷം കാട്ടാനക്കൂട്ടം വീണ്ടും കുളത്തൂപ്പുഴ ടൗണിനടുത്ത് എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഞായറാഴ്ച രാത്രിയില്‍ കല്ലടയാറ് കടന്നത്തെിയ കാട്ടാനക്കൂട്ടം വാഴത്തോപ്പ് കടവിലൂടെ തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയോരത്തത്തെി സമീപ പുരയിടത്തിലെ വാഴയും മറ്റ് കാര്‍ഷികവിളകളും നശിപ്പിച്ചു. ഏതുനിമിഷവും കാട്ടാനക്കൂട്ടം കുളത്തൂപ്പുഴ ടൗണിലത്തൊമെന്ന അവസ്ഥ വന്നതോടെ നാട്ടുകാരും വഴിയാത്രക്കാരും ഭീതിയിലായിരിക്കുകയാണ്. കല്ലടയാറിന് മറുകരയിലുള്ള കുട്ടിവനത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് കല്ലടയാര്‍ കടന്ന് പാതയോരത്തത്തെിയത്. രാത്രിയില്‍ വാഴയും മറ്റും തിന്നും ചവിട്ടിയും നശിപ്പിക്കുന്ന ശബ്ദം കേട്ട് സമീപത്തെ തടിമില്ലിലെ കാവല്‍ക്കാരന്‍ ടോര്‍ച്ച് തെളിച്ച് ഒച്ചയുണ്ടാക്കിയതിനെതുടര്‍ന്നാണ് കാട്ടാനക്കൂട്ടം തിരികെ ആറുകടന്ന് കാട്ടിലേക്ക് മടങ്ങിയത്. കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്നിരുന്നെങ്കില്‍ സമീപത്തെ ഏലായിലെ കൃഷി മുഴുവന്‍ നാമാവശേഷമായേനെ. കാട്ടിലേക്ക് മടങ്ങിയെങ്കിലും തൊട്ടടുത്ത കുട്ടിവനത്തില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തെങ്ങുകളും മറ്റുകൃഷികളും ഉള്ള പ്രദേശത്തേക്ക് മടങ്ങിയത്തൊന്‍ സാധ്യത ഏറെയാണെന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പുലര്‍ച്ചെ നാല് മുതല്‍ കാല്‍നട യാത്രികരും വഴിയാത്രക്കാരും നടക്കാനത്തെുന്നവരുമടക്കം നിരവധി പേര്‍ കടന്നുപോകുന്ന പാതയോരം വരെ കാട്ടാനക്കൂട്ടമത്തെിയത് ഭീതി പരത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.