കൊല്ലം: ഞായറാഴ്ച രാത്രി മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ നഗരപ്രദേശത്ത് വ്യാപകനാശം. മിക്കയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്കു മുകളില്‍ പാകിയിരുന്ന ഷീറ്റുകള്‍ പറന്നു പോവുകയും ചെയ്തു. വൈദ്യുതിലൈനിലെ തകരാര്‍ നിമിത്തം കൊല്ലം റയില്‍വേ സ്റ്റേഷനില്‍ കുറച്ചുനേരം ട്രെയിന്‍ ഗതാഗതം നിലച്ചു. ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും ഉദ്യോഗസ്ഥരത്തെിയാണ് തടസ്സം നീക്കിയത്. മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടത്തിലെ ഷീറ്റ് പാകിയ മേല്‍ക്കൂര വൈദ്യുതിലൈനിലേക്ക് വീണതാണ് കാരണം. ഉളിയക്കോവില്‍, വഴിയമ്പലം, കൊട്ടിയം, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, പട്ടത്താനം, ദേശിംഗനാട് സ്കാന്‍ എന്നിവിടങ്ങളിലും മരം കടപുഴകി വീണു. ആനന്ദല്ലിദേവിക്ഷേത്രത്തിലെ പന്തലിന്‍െറ ഷീറ്റ് കാറ്റത്ത് പറന്നുപോയി. കൊട്ടിയം: ഇടവേളക്ക് ശേഷം മഴ ശക്തമായതോടെ നാശനഷ്ടങ്ങളും വര്‍ധിച്ചു. മയ്യനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മയ്യനാട് ധവളക്കുഴിയില്‍ പലയിടങ്ങളിലും വെള്ളം കയറി. മയ്യനാട് തെങ്ങുംകര ആലുംമൂട് രാമച്ചനഴികത്ത് അന്‍സറിന്‍െറ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വലിയ നാശമുണ്ടാക്കി. വീടിന്‍െറ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും നാശമുണ്ടാക്കി. ശനിയാഴ്ച ഉച്ചക്ക് പതിനൊന്നരയോടെ മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് തെങ്ങ് നിലം പൊത്തിയത്. മയ്യനാട് വില്ളേജ് ഓഫിസര്‍ സ്ഥലത്തത്തെി നാശം വിലയിരുത്തി. തൃക്കോവില്‍വട്ടം മുഖത്തല സുനില്‍നിവാസില്‍ വിനീതയുടെ വീടിന്‍െറ കക്കൂസ് ഭാഗം ഇടിഞ്ഞുവീണു. കണിയാംതോടില്‍ ജലനിരപ്പുയര്‍ന്നു. പാങ്കോണം, പേരയം, പുതുച്ചിറ ഭാഗങ്ങളില്‍ താഴ്ന്നയിടങ്ങളിലെല്ലാം ജലനിരപ്പുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.