ആയൂര്‍: ജനഹിതം മാനിക്കാതെ കുഴിയം-കല്ലുമല നിയമവിരുദ്ധപാറക്വാറിക്ക് ലൈസന്‍സ് അനുവദിച്ചാല്‍ ജീവനും സ്വത്തും അപകടത്തിലായ വീടുകളുടെ ഉത്തരവാദിത്തം പഞ്ചായത്ത് അധികൃതര്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സജീദ് ഖാലിദ് പറഞ്ഞു. ചടയമംഗലം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുഴിയം കല്ലുമല പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും ഹൈകോടതി ഉത്തരവുകള്‍ അടക്കമുള്ള റിപ്പോര്‍ട്ടുകളും ഉന്നതസമിതികളുടെ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി അനധികൃത ക്വാറിക്ക് ലൈസന്‍സ് പുതുക്കിനല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാപരിസ്ഥിതി കമ്മിറ്റി അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ലംഘിച്ച് ലൈസന്‍സ് നല്‍കിയാല്‍ ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രഖ്യാപിച്ചു. ജില്ലാ പരിസ്ഥിതി ഏകോപനസമിതിയംഗം ഷെഫീഖ് ചോഴിയക്കോട് അധ്യക്ഷത വഹിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രതിഷേധപരിപാടികള്‍ക്ക് ശേഷം പ്രകടനമായി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗത്തില്‍ പ്രവേശിച്ച് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചു. സമരസമിതി നേതാക്കളായ റോബിന്‍ കുര്യന്‍, ബിജു ഐസക്, സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കല്ലുമല അപ്പൂപ്പന്‍കാവ് പ്രസാദ്, ബിന്ദു മണിലാല്‍ തുടങ്ങിയവര്‍ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.