തീരസംരക്ഷണത്തിനിട്ട പാറകള്‍ കടലെടുത്തു

കൊട്ടിയം: കടല്‍കയറ്റത്തില്‍നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കാന്‍ കടലിലേക്കിടുന്ന പാറകള്‍ കൂട്ടത്തോടെ കടലെടുക്കുന്നു. ഇരവിപുരം തീരപ്രദേശത്താണ് കടലിലിട്ട പാറകള്‍ കടലെടുത്തത്. ഗാര്‍ഫില്‍ നഗറില്‍ തീരദേശ റോഡ് മണ്ണിടിച്ചിലില്‍പ്പെട്ട് തകരാതിരിക്കാന്‍ എതാനും ദിവസം മുമ്പ് കടലില്‍ ഇറക്കിയ പാറകള്‍ മണ്ണ് കയറി മൂടിയനിലയിലാണ്. ഇതോടെ കടല്‍ വീണ്ടും കരയിലേക്ക് കയറി കരയിടിച്ചില്‍ വ്യാപകമായിട്ടുണ്ട്. കടലാക്രമണമുണ്ടാകുമ്പോള്‍ രംഗത്തത്തെുന്ന ഉദ്യോഗസ്ഥര്‍ കുറച്ച് പാറയിറക്കി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയാണ് പതിവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇങ്ങനെ പാറയിടുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും തീരദേശവാസികള്‍ ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ക്ക് മുമ്പിട്ട പാറ വരെ മണ്ണുകയറി മൂടിയനിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.