കുളത്തൂപ്പുഴ: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ സ്കൂള്‍ വികസന ഫണ്ടിലേക്ക് നൂറുരൂപ സംഭാവന നല്‍കണമെന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധം. കിഴക്കന്‍മേഖലയില്‍ പ്രശസ്ത വിജയം നേടിയ അഞ്ചലിലെ സര്‍ക്കാര്‍ സ്കൂളുകളിലൊന്നാണ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ പെരുമാറിയത്. കഴിഞ്ഞദിവസം സ്കൂളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്നറിഞ്ഞ് എത്തിയ വിദ്യാര്‍ഥികളാണ് വലഞ്ഞത്. കൈവശം പണമില്ലാത്തവര്‍ വീടുകളില്‍ പോയി തുകയുമായി എത്തിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധംപിടിച്ചു. തുടര്‍ന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളും മടങ്ങിപ്പോയി അടുത്തദിവസം തുകയുമായത്തെിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ജില്ലയില്‍ ഒരു സ്കൂളിലും വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് ഫീസ് ഈടാക്കുന്ന പതിവ് ഇല്ളെന്നിരിക്കെ അഞ്ചലിലെ സര്‍ക്കാര്‍ സ്കൂള്‍ അധികൃതരുടെ നടപടി വ്യാപക വിമര്‍ശത്തിനിടയാക്കി. അഡ്മിഷന്‍ സമയത്ത് പലതരത്തില്‍ വന്‍ തുകകള്‍ അഡ്മിഷന്‍ ഫീസായി വാങ്ങുന്ന സ്കൂള്‍ അധികൃതര്‍ ഡെവലപ്മെന്‍റ് ഫണ്ട് എന്ന പേരില്‍ നിര്‍ബന്ധ പണപ്പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ളെന്നും രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് തുക ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച രക്ഷാകര്‍ത്താക്കളെ സ്കൂള്‍ അധികൃതര്‍ രാത്രിയില്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും വകുപ്പ് ഡയറക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായും രക്ഷാകര്‍ത്താക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.