കൊല്ലം: കലക്ടറേറ്റില്‍ വാഹനനിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ജഡ്ജി ജോര്‍ജ് മാത്യു വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. സ്വകാര്യവ്യക്തികളുടെ വാഹനങ്ങള്‍ കലക്ടറേറ്റ്, കോടതിവളപ്പിലേക്ക് പ്രവേശിപ്പിക്കില്ല. അഭിഭാഷകരുടെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ആദ്യം വരുന്നവക്കായിരിക്കും പ്രവേശം. ബാക്കിയുള്ളവ പുറത്ത് പാര്‍ക്ക് ചെയ്യണം. കലക്ടറേറ്റ് വളപ്പിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ അടക്കം എല്ലാ ചപ്പുചവറും നീക്കം ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെല്ലാം റെക്കോഡിങ് സൗകര്യത്തോടെയുള്ള സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കും. പൊലീസിന്‍െറ നിരീക്ഷണം കോടതിവളപ്പിലും പരിസരത്തും എപ്പോഴും ഉണ്ടാവും. സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനോ, എ.സി.പി കെ. ലാല്‍ജി, വെസ്റ്റ് സി.ഐ ബിനു, എസ്.ഐ എന്‍. ഗിരീഷ്, ജഡ്ജിമാര്‍, മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം കൊല്ലം: സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സിവില്‍ സ്റ്റേഷനിലും പരിസരത്തുമുള്ള ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, ഇ-വേസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അതത് വകുപ്പുകളുടെ ജില്ലാ മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റിലെ സി.സി.ടി.വി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായി സിവില്‍സ്റ്റേഷനിലെ ടിക്കറ്റ്ഗേറ്റുകള്‍ അടച്ചിട്ടു. സിവില്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കാനും രാത്രികാല നിരീക്ഷണം ശക്തമാക്കാനും നടപടി സ്വീകരിക്കാന്‍ പൊലീസ് കമീഷണര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗനടപടികള്‍ നടപ്പാക്കാനും മേല്‍നോട്ടം വഹിക്കാനുമായി വിവിധ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘത്തെയും നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.