ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല: വെള്ളിമണ്‍ ഗവ. യു.പി.എസില്‍ നാല് ക്ളാസുകള്‍ ഒറ്റമുറിയില്‍

കുണ്ടറ: വെള്ളിമണ്‍ ഗവ. യു.പി സ്കൂളില്‍ എല്‍.പി വിഭാഗത്തിലെ നാല് ക്ളാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് പഞ്ചായത്ത് ഫിറ്റ്നസ് നല്‍കിയില്ല. തുടര്‍ന്ന് നാല് ക്ളാസുകളും ഒരു മുറിയിലേക്ക് മാറ്റി. ശനിയാഴ്ച ചെരുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് സെക്രട്ടറി അറിയിച്ചു. ഫിറ്റ്നസ് നിഷേധിച്ച ഷെഡിന്‍െറ ഒരു ഭാഗത്തെ ഉത്തരം പൊട്ടിയനിലയിലും കല്‍തൂണ് ബലക്ഷയം ബാധിച്ച നിലയിലുമാണ്. ഇതിന് രണ്ടുവര്‍ഷം മുമ്പ് ജി.ഐ പൈപ്പ് കൊണ്ട് താല്‍ക്കാലിക താങ്ങ് നല്‍കിയിരുന്നെങ്കിലും ഉത്തരം വീണ്ടും വളഞ്ഞ് ഒടിയുന്ന നിലയിലാണ്. ഈ ഭാഗത്ത് കൂടിയാണ് ഒന്നാം നിലയിലേക്ക് കയറേണ്ട പടികളുള്ളത്. ഈ ഭാഗം അടച്ചുവെച്ചിരിക്കുന്നതിനാല്‍ മുകളിലുള്ള ആറാം ക്ളാസിന്‍േറതുള്‍പ്പെടെ മൂന്ന് ക്ളാസുകളിലേക്കും കുട്ടികള്‍ക്ക് കടക്കാന്‍ കഴിയാത്ത നിലയിലാണ്. സ്കൂള്‍ കെട്ടിടം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. എന്നാല്‍ നിര്‍വഹണ ഉദ്യോഗസ്ഥ സ്കൂളുകളുടെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുകയോ അതിനായി പ്രോജക്ട് വെക്കുകയോ ചെയ്തിട്ടില്ളെന്നും 10,000 രൂപയില്‍ അധികം വരുന്ന തുക ചെലവഴിക്കാന്‍ പഞ്ചായത്തിന് കഴിയില്ളെന്നും സെക്രട്ടറി വിശദീകരിച്ചു. പഞ്ചായത്തിലെ വെല്‍ഫെയര്‍ എല്‍.പി.എസിന്‍െറ ഒരു കെട്ടിടവും ഇത്തരത്തില്‍ ഫിറ്റ്നസ് നല്‍കാതെയുണ്ട്. കൂടാതെ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്കൂളിന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച ഇ -ടോയ്ലറ്റുകളും ബയോഗ്യാസ് പ്ളാന്‍റും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.