ഓയൂര്‍: അധ്യയന വര്‍ഷം ആരംഭിച്ചതോടെ പൂവാലശല്യവും ലഹരിവസ്തു വില്‍പനയും അമര്‍ച്ച ചെയ്യാന്‍ നടപടി തുടങ്ങിയതായി കൊട്ടാരക്കര ഡിവൈ.എസ്.പി അശോകന്‍ പറഞ്ഞു. അതത് പൊലീസ് സ്റ്റേഷനിലെ രണ്ടു വനിതകളെയും ഒരു പുരുഷനെയുമാണ് മഫ്തിയില്‍ പ്രധാന ജങ്ഷന്‍ കേന്ദ്രീകരിച്ച് നിര്‍ത്തുക. ഓടനാവട്ടം, ഓയൂര്‍, പൂയപ്പള്ളി ജങ്ഷനുകളില്‍ പൂവാലശല്യം വര്‍ധിച്ചുവരുന്നതായുള്ള പരാതിയത്തെുടര്‍ന്ന് രാവിലെയും വൈകീട്ടും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷക്കായി ഓയൂര്‍-കൊട്ടാരക്കര റൂട്ടിലെ സ്വകാര്യ ബസുകളിലും വനിതാ പൊലീസ് പരിശോധന നടന്നുവരുകയാണ്. റൂറല്‍ ജില്ലാ പൊലീസിന്‍െറ പിക്ക് ബീറ്റ് സ്കൂള്‍ സോണ്‍ സുരക്ഷയുടെ ഭാഗമായി ലഹരിവസ്തു വില്‍പന നടത്തിയവരെയും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരുമായ 43 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.