മാലിന്യസംസ്കരണ പ്ളാന്‍റ്: പിന്നോട്ടില്ളെന്ന് കോര്‍പറേഷന്‍

കൊല്ലം: കുരീപ്പീഴ മാലിന്യസംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കണമെന്ന നിലപാടുമായി കോര്‍പറേഷന്‍ മുന്നോട്ട്. നഗരത്തിലെ മാലിന്യപ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കണമെന്ന് വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ കക്ഷിവ്യത്യാസമില്ലാതെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കുന്നതിന് പൊലീസ് സഹായമടക്കം തേടുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു അറിയിച്ചു. കുരീപ്പുഴയിലെ മാലിന്യസംസ്കരണത്തിനെതിരായ ഹരജി ഹരിത ട്രൈബ്യൂണലിന്‍െറ പരിഗണനയിലാണ്. വികേന്ദ്രീകൃത പ്ളാന്‍റുകള്‍ കൂടുതലായി ആരംഭിക്കുന്നതിനൊപ്പം കുരീപ്പുഴ പ്ളാന്‍റും പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്ന് മേയര്‍ പറഞ്ഞു. ആര് തടസ്സം നിന്നാലും കുരീപ്പുഴ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കണമെന്ന് പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചക്ക് തുടക്കമിട്ട എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. എതിര്‍ക്കുന്നവരെ ബോധവത്കരിക്കണം. കോര്‍പറേഷന്‍ കോടികളാണ് ഇതിനകം അവിടെ ചെലവിട്ടത്. ഇനി കുരീപ്പുഴയില്‍ പച്ചക്കറികൃഷി നടത്തുമെന്ന് പറയുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. കുരീപ്പുഴ പ്രശ്നത്തെ കോര്‍പറേഷന്‍ സര്‍വശക്തിയും ഉപയോഗിച്ച് നേരിടണമെന്ന് സി.പി.ഐയിലെ ഹണി ബെഞ്ചമിന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.