കൊല്ലം കോര്‍പറേഷന്‍ കൗണ്‍സില്‍: ജനകീയ പങ്കാളിത്തത്തോടെ മാലിന്യസംസ്കരണം

കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കാന്‍ കോര്‍പറേഷന്‍െറ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നഗരശുചീകരണം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായാണ് കൗണ്‍സില്‍ ചേര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ കുന്നുകൂടിയ മാലിന്യം അടിയന്തരമായി നീക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കും. നിശ്ചിത മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകളുടെ ഉപയോഗം ജൂലൈ15 മുതല്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി. റോഡുകളിലടക്കം മാലിന്യം കവറുകളില്‍ കൊണ്ടുവന്ന് തള്ളുന്നത് തടയുന്നതിന് കോര്‍പറേഷന്‍ ഹെല്‍ത്ത് സ്ക്വാഡ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു അറിയിച്ചു. മാലിന്യസംസ്കരണ സംവിധാനമില്ലാത്ത ഓഡിറ്റോറിയങ്ങളടക്കമുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഒഴിഞ്ഞ പറമ്പുകളില്‍ മാലിന്യം തള്ളല്‍ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥലമുടകളുമായി ബന്ധപ്പെടും. അനുകൂല സമീപനമുണ്ടായില്ളെങ്കില്‍ ഉടമക്കെതിരെ നിയമനടപടിയുള്‍പ്പെടെ ആലോചിക്കും. മാലിന്യസംസ്കരണ സന്ദേശം ജനങ്ങളിലത്തെിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്. ജയന്‍ അറിയിച്ചു. ജൂലൈ ഒന്നിന് റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളെയടക്കം പങ്കെടുപ്പിച്ച് ശില്‍പശാല നടത്തും. എല്ലാ വാര്‍ഡുകളിലും 20 വളന്‍റിയര്‍മാരെ ശുചിത്വപദ്ധതിക്കായി നിയോഗിക്കാനും ഉദ്ദേശ്യമുണ്ട്. കൂടാതെ നിരീക്ഷണ കാമറകള്‍ വ്യാപകമാക്കും. ഒക്ടോബര്‍ രണ്ടോടെ മാലിന്യസംസ്കരണ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുകയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുരീപ്പുഴ മാലിന്യപ്ളാന്‍റ് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ പരിധിയില്‍ വിതരണം ചെയ്ത ബയോഗ്യാസ് പ്ളാന്‍റുകള്‍ പലതും പ്രവര്‍ത്തനക്ഷമമല്ളെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കൗണ്‍സിലര്‍ എസ്. പ്രസന്നന്‍ ചൂണ്ടിക്കാട്ടി. മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന് കുടുംബശ്രീയുടെ സേവനം ഉപയോഗിക്കണമെന്ന് എന്‍. സൗഹൃദന്‍ ആവശ്യപ്പെട്ടു. കുരീപ്പുഴ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കേണ്ടത് അനിവാര്യമണെന്ന് എന്‍. മോഹനന്‍ പറഞ്ഞു. അയത്തില്‍ ബൈപാസ് റോഡിലെ മാലിന്യനിക്ഷേപം തടയാന്‍ നടപടിയുണ്ടാവുന്നില്ളെന്ന് എസ്.ആര്‍. ബിന്ദു ചൂണ്ടിക്കാട്ടി. റെസിഡന്‍റ്സ് അസോസിയേഷനുകളില്ലാത്ത സ്ഥലങ്ങളില്‍ അത് നിര്‍ബന്ധമായും രൂപവത്കരിക്കാന്‍ കോര്‍പറേഷന്‍ ഇടപെടണമെന്ന് ഹണി ബഞ്ചമിന്‍ ആവശ്യപ്പെട്ടു. എം.എ. സത്താര്‍, ഗീതാകുമാരി, ഷീബാ ആന്‍റണി, ഉദയാ സുകുമാരന്‍, ബി. അജിത്കുമാര്‍, മീനകുമാരി, രാജ്മോഹനന്‍, വി. ഗിരിജാകുമാരി, റീനാ സെബാസ്റ്റ്യന്‍, പ്രശാന്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.