കലക്ടറേറ്റിലെ ‘സി.സി.ടി.വി കാമറകള്‍’ വീണ്ടും വിവാദത്തില്‍

കൊല്ലം: ജില്ലാ കലക്ടറേറ്റിലെ സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനെ ചൊല്ലി വീണ്ടും വിവാദം.15 കാമറകള്‍ ഉള്ളതില്‍ നാലെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. ഇതില്‍ തന്നെ റെക്കോഡിങ് സൗകര്യമില്ല. തത്സമയ ദൃശ്യങ്ങള്‍ കാണാമെന്നത് മാത്രമാണ് കാമറകള്‍ കൊണ്ടുള്ള ഗുണം. അതിനാല്‍ ബോംബ് സ്ഫോടനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒുന്നും ലഭിക്കില്ല. സ്ഫോടനം നടന്ന സ്ഥലത്തിനടുത്ത പ്രവേശ കവാടത്തില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടില്ല. കലക്ടറേറ്റിന് നാല് ചുറ്റുമുള്ള ചെറിയ ഗേറ്റുകളിലാണ് കാമറയുള്ളത്. 2012 ഡിസംബറിലാണ് ഒരു വര്‍ഷത്തെ വാറന്‍റിയോടെ കെല്‍ട്രോണ്‍ കാമറകള്‍ സ്ഥാപിച്ചത്. വാറന്‍റിയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു വര്‍ഷത്തേക്ക് മുന്‍കൂര്‍ തുക അടച്ച് വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ ഒപ്പിടേണ്ടതായിരുന്നു. 2013 ഡിസംബറില്‍ ഇത് സംബന്ധിച്ച് കെല്‍ട്രോണ്‍ കലക്ടറേറ്റിലേക്ക് കത്ത് അയച്ചെങ്കിലും മറുപടി നല്‍കിയില്ളെന്ന് പറയുന്നു. പുതിയ കലക്ടറായി എ. ഷൈനാമോള്‍ എത്തിയതോടെ കഴിഞ്ഞ ഫെബ്രുവരി 12ന് കാമറകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണിന് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. ഇതിന് ശേഷമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സി.സി ടി.വി കാമറകള്‍ വിവാദത്തിലാവുന്നത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ചതോടെ അടുത്തദിവസം ചേംബറിലത്തെി കലക്ടറെ കണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ മൊഴി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം സി.സി ടി.വി കാമറകള്‍ പരിശോധിച്ചിരുന്നു. ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല. പല കാമറകളും തകരാറിലാണെന്ന് ക്രൈംബ്രാഞ്ച് സംഘവും കണ്ടത്തെി. ഇതിന് ശേഷം കലക്ടര്‍ വീണ്ടും കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ക്ക് കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍, മറുപടി ലഭിച്ചില്ളെന്ന് കലക്ടറേറ്റ് വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ സ്ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വീണ്ടും കലക്ടര്‍ കെല്‍ട്രോണിന് കത്തയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.