പത്തനാപുരം: വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ മൃഗശല്യം രൂക്ഷം. അധികൃതര്‍ പ്രതിരോധമാര്‍ഗങ്ങള്‍ ഒരുക്കുന്നില്ളെന്ന് ആക്ഷേപം. എലപ്പക്കോട്, കടശ്ശേരി, കണിയാംകോട്, പണ്ടാരകോണ്‍, മുക്കലംപാട് ഭാഗങ്ങളില്‍ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങി നാശം വിതച്ചു. കൂട്ടമായത്തെുന്ന കാട്ടാന കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയാണ്. കുരങ്ങ്, കാട്ടുപന്നി, മലയണ്ണാന്‍ തുടങ്ങിയവയും വിളകള്‍ നശിപ്പിക്കുന്നുണ്ട്. പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഏതാനും മാസങ്ങളായി നാശം വിതക്കുന്നുണ്ട്. കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. കെ.ബി. ഗണേഷ്കുമാര്‍ വനംമന്ത്രിയായിരുന്ന കാലത്ത് കിടങ്ങുകളും സോളാര്‍ വേലികളും വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, മഴയിലും മറ്റും മണ്ണൊലിച്ച് കിടങ്ങുകള്‍ മൂടപ്പെട്ട നിലയിലും സോളാര്‍ വേലികള്‍ തകര്‍ന്നിരിക്കുകയുമാണ്. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വനംവകുപ്പ് അധികൃതരോ, കൃഷിവകുപ്പ് അധികൃതരോ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിഞ്ഞുനോക്കാറില്ളെന്നും ആക്ഷേപമുണ്ട്. പകലും ഇവയുടെ ശല്യം പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.