പത്തനാപുരം മേഖലയില്‍ തെരുവുനായ ആക്രമണം വര്‍ധിച്ചു

പത്തനാപുരം: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ തെരുവുനായയുടെ ആക്രമണത്തിനിരയായത് പത്തോളം പേര്‍. പുനലൂര്‍ പട്ടണത്തില്‍ കഴിഞ്ഞ ദിവസമാണ് ഒമ്പതു പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിനു പിന്നാലെ കുന്നിക്കോട് വീടിന് മുന്നില്‍നിന്ന സ്ത്രീക്ക് കടിയേറ്റിരുന്നു. മേയില്‍ പത്തനാപുരത്ത് പേപ്പട്ടിയുടെ കടിയേറ്റ് പ്രദേശത്തെ പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഏഴുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അലിമുക്ക് ജങ്ഷനിലെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് തെരുവുനായ ഓടിക്കയറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കുരിയോട്ടുമലയില്‍ 10 വയസ്സുകാരിയായ കുട്ടിക്ക് ഉള്‍പ്പെടെ നിരവധിപേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കമുകുംചേരിയില്‍ കൊച്ചുകുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റത് ഈ വര്‍ഷം ആദ്യമാണ്. ഇതിനുപുറമേ വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിശല്യത്തില്‍ അപകടം പറ്റുന്നുണ്ട്. മാങ്കോട് മേഖലയിലെ അഞ്ച് ആടുകളെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. ആടുകളെല്ലാം പിന്നീട് ചത്തു. ജനവാസമേഖലകളിലെ അനധികൃത അറവുശാലകളാണ് തെരുവുനായ്ക്കള്‍ വര്‍ധിക്കാന്‍ പ്രധാനകാരണം. അറവിന് ശേഷമുള്ള മാലിന്യം പാതയോരങ്ങളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. ഇത് ഭക്ഷിക്കാന്‍ കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാരെയും വാഹനയാത്രികരെയും ആക്രമിക്കുകയാണ്. പിറവന്തൂര്‍, പത്തനാപുരം, വിളക്കുടി, തലവൂര്‍ പഞ്ചായത്തുകളില്‍ തെരുവുനായശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. കുട്ടികളെ സ്കൂളില്‍ വിടാനോ ഒറ്റക്ക് പുറത്തുവിടാനോ കഴിയാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.