കൊല്ലം: അപ്രതീക്ഷിത ബോംബ് സ്ഫോടനം കലക്ടറേറ്റിനെ നടുക്കി. ഓഫിസുകളില്‍ തിരക്കേറുന്ന സമയത്തുണ്ടായ ഉഗ്രശബ്ദം സ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും ഭീതിയിലും ആകാംക്ഷയിലുമായി. രാവിലെ 10.50ന് ഉഗ്രശബ്ദം കേട്ടെങ്കിലും ബോംബ് സ്ഫോടനമായിരിക്കുമെന്ന് കലക്ടറേറ്റിലത്തെിയവര്‍ കരുതിയില്ല. വിശാലമായ വളപ്പില്‍ കിഴക്കുവശത്തെ പെന്‍ഷന്‍ പേയ്മെന്‍റ് സബ്ട്രഷറിയുടെ മുന്നിലായിരുന്നു സ്ഫോടനം. മറ്റ് കെട്ടിടങ്ങളിലുള്ളവര്‍ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത്തെിയപ്പോഴാണ് ബോംബ് സ്ഫോടനമാണെന്ന് മനസ്സിലാക്കിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്‍െറ പിന്‍വശത്തുനിന്ന് അപ്പോള്‍ പുക ഉയരുന്നുണ്ടായിരുന്നു. സമീപത്തെ കൂറ്റന്‍ തണല്‍മരത്തിന്‍െറ സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നു. ഇവിടെ രണ്ട് മുന്‍സിഫ് കോടതികളുണ്ട്. പേരയം സ്വദേശി നീരൊഴുക്കില്‍ സാബു മുഖം പൊത്തി രക്തമൊലിപ്പിച്ച് കോടതിക്കുള്ളിലേക്ക് കയറിയപ്പോഴാണ് ഗുരുതരമായതെന്തോ സംഭവിച്ചെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമായത്. സ്ഫോടനത്തിനിടെ തെറിച്ച വസ്തു മുഖത്തടിച്ചാണ് സാബുവിന് പരിക്കേറ്റത്. വിവരം പുറത്തേക്ക് പരന്നതോടെ പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് കുതിച്ചത്തെി. ബോംബ് സ്ഫോടനം നടന്ന സ്ഥലം കയര്‍ കെട്ടി തിരിച്ചു. കെട്ടിടത്തിന്‍െറ ഓരോ നിലയിലും ആകാംക്ഷയോടെ ജനം നിറഞ്ഞു. ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മറ്റെവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ കാര്‍പോര്‍ച്ചിന് പിന്നില്‍ പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിയിട്ടിരുന്നു. ഇവിടെയെല്ലാം പരിശോധന നടത്തി. ജീപ്പിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും പാഴ്വസ്തുക്കള്‍ കത്തിച്ചതാണെന്നുമൊക്കെ അഭിപ്രായം ഉയര്‍ന്നു. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കോടതിനടപടി മാറ്റിവെച്ചു. സ്ഫോടനം നടന്നതിന് സമീപത്തെ ഓഫിസുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.