കുളത്തൂപ്പുഴ: ആര്‍.പി.എല്ലിലെ ദിവസങ്ങള്‍ നീണ്ട തൊഴിലാളി സമരം വിജയത്തിലേക്ക്. റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍) കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ റബര്‍ മരങ്ങള്‍ വെട്ടി ഒഴിഞ്ഞ സ്ഥലത്ത് റീപ്ളാന്‍റിങ് നടത്തേണ്ടെന്ന മാനേജ്മെന്‍റ് തീരുമാനത്തെ തുടര്‍ന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ എസ്റ്റേറ്റില്‍ സമരം നടത്തിയിരുന്നു. ബുധനാഴ്ച നടന്ന മന്ത്രിതല യോഗത്തില്‍ തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ റബര്‍ തൈകള്‍ റീപ്ളാന്‍റിങ് നടത്തുന്നതിന് തീരുമാനമാവുകയായിരുന്നു. 1964ലെ ശാസ്ത്രി-സിരിമാവോ കരാര്‍ പ്രകാരം ശ്രീലങ്കയിലെ തമിഴ് വംശജരായ തൊഴിലാളികളുടെ പുനരധിവാസത്തിന് 1973ല്‍ കുളത്തൂപ്പുഴയില്‍ വനം വകുപ്പില്‍നിന്ന് 99 വര്‍ഷത്തെ പാട്ടത്തിനെടുത്ത ഭൂമിയില്‍ റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡ് എന്ന പേരില്‍ റബര്‍ എസ്റ്റേറ്റ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോ പ്രാവശ്യവും കാലാവധിയത്തെി റബര്‍ മങ്ങള്‍ വെട്ടി ഒഴിയുന്ന സ്ഥലത്ത് പുതുതായി റബര്‍ തൈകള്‍ വെച്ചുപിടിപ്പിച്ച് തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍, ഇക്കുറി റബറിന്‍െറ വിലയിടിഞ്ഞ സാഹചര്യത്തില്‍ റീപ്ളാന്‍റിങ് നടത്തുന്നതിനുപകരം പറങ്കിമാവ്, തേക്ക് തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന് മാനേജ്മെന്‍റ് തീരുമാനിച്ചു. ഇതിനെതിരെ സംയുക്ത തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ സമരം ആരംഭിക്കുകയായിരുന്നു. ഇതിനിടെ തൊഴിലാളി സമരത്തെ മാനിക്കാതെ തേക്കുതൈകള്‍ നടാന്‍ എസ്റ്റേറ്റ് മാനേജ്മെന്‍റ് നടത്തിയ ശ്രമം തൊഴിലാളികള്‍ തടയുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. കൂടാതെ, റീപ്ളാന്‍റിങ്ങിന് തയാറാക്കിയ ലക്ഷക്കണക്കിന് റബര്‍ തൈകള്‍ പൊതുമാര്‍ക്കറ്റില്‍ വിറ്റഴിക്കാനുളള ആര്‍.പി.എല്‍ അധികൃതരുടെ നീക്കത്തിനെതിരെ സമരക്കാര്‍ രംഗത്തത്തെുകയും ചെയ്തിരുന്നു. തൊഴിലാളി സമരം ശക്തമായതിനെ തുടര്‍ന്ന് വനം മന്ത്രിയും സ്ഥലം എം.എല്‍.എയുമായ കെ. രാജുവിന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ റീപ്ളാന്‍റിങ് 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും മറ്റു കൃഷികള്‍ തല്‍ക്കാലം ആരംഭിക്കില്ളെന്നും തീരുമാനിക്കുകയായിരുന്നെന്ന് സമരസമിതി നേതാക്കളായ എസ്. ജയമോഹന്‍, സി. അജയപ്രസാദ്, ലാലാജി ബാബു, സാബു എബ്രഹാം തുടങ്ങിയവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.